മുംബൈ: ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റില്‍ സെഞ്ച്വറിക്ക് പിന്നാലെ മികച്ച ക്യാച്ച് എടുത്തും മുരളി വിജയ്. 136 റണ്‍സിന് പുറമെ കോഹ്‌ലിയുമൊത്ത് 216 റണ്‍സിന്റെ കൂട്ടുകെട്ടും വിജയ് പടുത്തുയര്‍ത്തി. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാത്രമല്ല താനൊരു മികച്ച ഫീല്‍ഡര്‍ കൂടിയാണെന്ന് വിജയ് തെളിയിച്ച മത്സരം കൂടിയായിരുന്നു മുംബൈയിലേത്.

രണ്ടാം ഇന്നിങ്‌സില്‍ ജദേജയുടെ പന്തില്‍ ഇംഗ്ലണ്ടിന്റ മുഈന്‍ അലിയെ പുറത്താക്കിയ ക്യാച്ചാണ് വിജയ്‌യെ വ്യത്യസ്തനാക്കിയത്. ജദേജയുടെ ടേണ്‍ ചെയ്തു വന്ന പന്ത് അലി ലെഗ് സൈഡിലേക്ക് തട്ടി. അവിടെ ഫീല്‍ഡ് ചെയ്ത വിജയ് മനോഹരമായി പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്നിങ്‌സില്‍ എക്കൗണ്ട് തുറക്കാന്‍ അലിക്കായില്ല.

watch video: 


Don’t miss: ടീം ഇന്ത്യയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ജയന്ത് യാദവ്