Connect with us

Culture

വീണ്ടും ലജ്ജിച്ച് ബംഗളൂരു; ലൈംഗീകാതിക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Published

on

ബംഗളൂരു: രാജ്യത്തെ പ്രമുഖ മെട്രോ നഗരമായ ബംഗളൂരിന് ലജ്ജിച്ച് തലതാഴ്‌ത്തേണ്ട വര്‍ത്തകളാണ് പുതുവര്‍ഷത്തില്‍ വരുന്നത്. പുതുവര്‍ഷപ്പുലരില്‍ യുവതികള്‍ക്കെതിരെ വ്യാപകമായി നടന്ന ലൈംഗീകാതിക്രമ വാര്‍ത്തകളാണ് 2017ല്‍ ബംഗളൂരില്‍ നിന്നും ആദ്യം പുറത്തുവന്നത്. സ്ത്രീകള്‍ക്ക് രാത്രിയില്‍ നേരിട്ട അതിക്രമം രാജ്യവ്യാപകമായ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും കാരണമായിരുന്നു.

സ്ത്രീകള്‍ക്കുനേരെയുണ്ടായതു ക്രൂരമായ ആക്രമണങ്ങള്‍ക്കു പിന്നാലെ രാത്രിയില്‍ ബെംഗളൂരുവില്‍ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യവും ഇപ്പോള്‍ പുറത്തുവന്നു.


റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ കയറിപ്പിടിക്കുകയും അക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്. ഞായര്‍ ഞായര്‍ പുലര്‍ച്ചെ രണ്ടരയ്ക്കാണു സംഭവം. കിഴക്കന്‍ ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ആണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
രാത്രിയില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്നു യുവതിയാണ് അക്രമത്തിന് ഇരയായത്. റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ മറികടന്ന രണ്ടുപേര്‍ വഴിയില്‍ പിന്നീട് തടഞ്ഞു നിര്‍ത്തുകയും ഇതില്‍ ഒരാള്‍  കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍.

എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളും ദേശീയമാധ്യമങ്ങളും ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുലര്‍ച്ചെ 2.40 ന് ഈസ്റ്റ് ബെംഗളൂരുവിലെ കമ്മനഹള്ളിയിലെ വിജനമായ റോഡിലാണ് സംഭവം നടന്നതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്.

ബലമായി കയറിപിടിച്ച യുവാവിനെ പെണ്‍കുട്ടി തടയാന്‍ ശ്രമിക്കുകയും അടിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ലൈംഗീക അതിക്രമം തുടര്‍ന്ന അയാള്‍ യുവതിയെ സ്‌കൂട്ടറിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പിന്നീട്, സ്‌കൂട്ടറിലുണ്ടായിരുന്ന യുവാവും മോശമായി പെരുമാറിയ ശേഷം പെണ്‍കുട്ടിയെ റോഡില്‍ തള്ളിയിടുകയായിരുന്നു. സംഭവം റോഡിന് അകലെ നിന്ന് ആളുകള്‍ നോക്കിനില്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം.

ഡിസംബര്‍ 31ന് പുതുവര്‍ഷ രാവില്‍ ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും 1500ഓളം പോലീസുകാരുടെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗീകാതിക്രമം നടന്നത് വലിയ വിവാദമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കര്‍ണാടക ആഭ്യന്തരമന്ത്രിയും മറ്റും നടത്തിയ വിവാദ പ്രസ്താവനയും വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്്ത്രീകളുടെ അല്‍പ വസ്ത്രധാരണയും പാശ്ചാത്യ സംസ്‌കാരവും ഇത്തരത്തിലുള്ളവ സംഭവങ്ങളുണ്ടാക്കും എന്നായിരുന്നു ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞത്.

എന്നാല്‍ നഗരത്തില്‍ അതേദിവസം തന്നെ ഒരു പ്രകോപനവും കൂടാതെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടന്ന ഈ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കാന്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍.


അതേസമയം പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബെംഗളൂരു പോലീസ് കമ്മിഷണര്‍ പ്രവീണ്‍ സൂദ് അറിയിച്ചു.
സംഭവിത്തിന്റെ പശ്ചാത്തലത്തില്‍ എംജി റോഡില്‍ സ്ഥാപിച്ച നാല്‍പത്തഞ്ചോളം സിസിടിവി കാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നുണ്ട്. സാക്ഷിമൊഴികള്‍ ശേഖരിച്ച് സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Film

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ

നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Published

on

ലോകമെമ്പാടും മമ്മൂട്ടിയുടെ ‘ഭ്രമയുഗ’ത്തിലെ പകര്‍ന്നാട്ടം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രം ആഗോളതലത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രകടമാണ്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മാസമായി മാറിയിരിക്കുകയാണ് ഫെബ്രുവരി. മൂന്ന് റിലീസുകള്‍ അതില്‍ മൂന്നും സൂപ്പര്‍ഹിറ്റ്.

ബോക്‌സ് ഓഫീസില്‍ മൂന്ന് ചിത്രങ്ങളും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ‘പ്രേമലു’, ‘ഭ്രമയുഗം’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഈ മൂന്ന് ചിത്രങ്ങളെയും കോര്‍ത്ത് ‘പ്രേമയുഗംബോയ്‌സ്’ എന്ന പേരും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയമാണ്.

‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 

 

Continue Reading

Features

മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

Published

on

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.

Continue Reading

Film

വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാതാരം മനോജ് രാജ്പുത് അറസ്റ്റിൽ

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്

Published

on

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.

Continue Reading

Trending