തിരുവനന്തപുരം: ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു. കേന്ദ്രനേതൃത്വത്തിന് ഇന്ന് തന്നെ രാജിക്കത്ത് നല്‍കുമെന്ന് ബെന്നി ബഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ വേദനിപ്പിച്ചു. അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താല്‍പ്പര്യമില്ല. സ്ഥാനവുമായി ബന്ധപ്പെട്ട അടിസ്ഥാന രഹിതമായ വിവാദങ്ങള്‍ ഏറെ വേദനിപ്പിച്ചു. സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എംഎം ഹസനെ കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശം കെ പി സി സിഹൈക്കമാന്‍ഡിന്  നല്‍കിയിരുന്നു. തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.