നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുള്ള തന്റെ പോസ്റ്റ് മോഹന്‍ലാലിനെതിരെയല്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നോട്ടു വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ലാല്‍ ബ്ലോഗെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ നോട്ടുപിന്‍വലിക്കല്‍ മൂലമുണ്ടായ ദുരിതം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇത് ലാലിനെതിരെയല്ലെന്നും തന്റെ അനുഭവമാണെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ വിശദീകരണം. ലാലിന്റെ ബ്ലോഗിന് പ്രമുഖരുള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വോയ്‌സ് ക്ലിപ്പില്‍ ലാല്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പല നവ മാധ്യമങ്ങളും പറയുന്ന പോലെ ഞാന്‍ മോഹന്‍ലാലിന്റെ പോസ്റ്റിനെതിരെയല്ല പ്രതികരിച്ചത്..ഇന്നലെ ഞാന്‍ കണ്ടതാണ്, അനുഭവിച്ചതാണ്, മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി പണത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനത്തെ.അവര്‍ക്ക് വേണ്ടിയാണ് പ്രതികരിച്ചത്…അതില്‍ നുണയുണ്ടെന്ന് പറയുന്ന ഒരാളെങ്കിലും ഒന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ വന്ന് നോക്കൂ…കാര്‍ഡുളള എത്ര പേരുണ്ടെന്ന് നോക്കൂ… ബന്ധുക്കളുളള എത്ര പേരുണ്ടെന്ന് നോക്കൂ… പെട്ടെന്ന് കടം കൊടുക്കാന്‍ എത്ര പേരുണ്ടെന്ന് നോക്കൂ.