സിബിഐ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പെരിയ ഇരട്ടകൊലപാതകകേസില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍.
എല്ലാ പ്രതികളും അറസ്റ്റിലായാല്‍ മാത്രമേ പരിപൂര്‍ണ തൃപ്തിയാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഉന്നതരായ പ്രതികളാണ് പുറത്ത് നില്‍ക്കുന്നതെന്നും ശരത് ലാലിന്റെ അച്ഛന്‍ പറഞ്ഞു. അറസ്റ്റ് ചെയ്യാത്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അനീതിക്കായി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണ് സര്‍ക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.