main stories
ബിഹാറില്‍ മഹാസഖ്യം വന്‍ വിജയം നേടുമെന്ന് എക്സിറ്റ്പോള്‍
നവംബര്‍ 10 ചൊവ്വാഴ്ചയാണ് ബിഹാറില്‍ വോട്ടെണ്ണല്‍

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി പാര്‍ട്ടികള്‍ നയിക്കുന്ന മഹാസഖ്യം വന്‍ വിജയം നേടുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍. ബിഹാറില്‍ മഹാസഖ്യം മുന്നേറ്റമുണ്ടാക്കുമെന്ന് ടൈംസ് നൗ- സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മഹാസഖ്യം 120, എന്‍ഡിഎ-116, എല്‍ജെപി 1 സീറ്റ്, മറ്റ് പാര്‍ട്ടികള്‍ 6 സീറ്റുകള്‍ വീതം നേടുമെന്നാണ് പ്രവചനം.
ബിഹാറില്‍ മഹാസഖ്യം ഭരണത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി- ജന്‍ കി ബാത്ത് സര്‍വേ പ്രവചിക്കുന്നത്. മഹാസഖ്യം 118-138 സീറ്റുകള്‍, എന്‍ഡിഎ 91-117 സീറ്റുകള്‍, എല്‍ജെഡി 5-8 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.
എബിപി-സീ വോട്ടര്‍ സര്‍വേ പ്രകാരം മഹാസഖ്യം 131 സീറ്റുകളും എന്‍ഡിഎ 128 സീറ്റുകളും നേടും. ജെഡിയുവിന് 38-46 സീറ്റുകള്‍ വരെയാവും നേടാനാവും. ബിജെപി 66-74, വിഐപി 0-4, എച്ച്എഎം 0-4, ആര്‍ജെഡി 81- 89 സീറ്റുകള്‍, കോണ്‍ഗ്രസ് 21-19, ഇടതുപാര്‍ട്ടികള്‍ 6-13 സീറ്റുകള്‍ വരെ നേടുമെന്നും എബിപി സര്‍വേ പ്രവചിക്കുന്നു.
india
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ലോക്സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ച് രാഷ്ട്രീയ സമരമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാവിലെ 11.30ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ പൊലീസ് തടയുകയായിരുന്നു.
പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതിനിടെ, ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ എം.പിമാരുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. 30 പേരെ കാണാമെന്നാണ് കമീഷന് അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്കരിച്ചത്.
കര്‍ണാടകയിലെ മഹാദേവപുര നിയമസഭ സീറ്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേത്യതത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
india
പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു
തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് തടഞ്ഞുവച്ചു.

ബിഹാറിലെ വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനും (എസ്ഐആര്‍) തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് ഇന്ന് (ഓഗസ്റ്റ് 11, 2025) തടഞ്ഞുവച്ചു.
പാര്‍ലമെന്റിലെ മകര്‍ ദ്വാരില്‍ നിന്ന് നിര്‍വചന സദനിലെ ഇസിഐ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി നയിക്കുകയായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് ഇവരെ തടഞ്ഞു. ടിഎംസിയുടെ മഹുവ മൊയ്ത്ര, സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ ചില എംപിമാര്‍ ബാരിക്കേഡുകള്‍ കയറുന്നത് കണ്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആശയവിനിമയം നടത്താന്‍ ഇസിഐ സമയം അനുവദിച്ചു.
പിന്നീട് ഇന്ന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംപിമാരുടെ അത്താഴ യോഗത്തിന് ആതിഥേയത്വം വഹിക്കും.
india
വോട്ട് കൊള്ള; പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു
വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു.

വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പിന്നാലെ എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
പിരിഞ്ഞുപോകാന്‍ പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും എംപിമാര്‍ തയാറായില്ല. 25 പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നായി 300 എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷ്യല്‍ ഇന്റ്റെന്‍സീവ് റിവിഷനും മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. പാര്‍ലമെന്റിന്റെ മകര്‍ദ്വാറില്‍നിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്.
നേരത്തെ വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വഞ്ചിച്ചുവെന്ന ആരോപണത്തിനും വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനും (എസ്ഐആര്‍) എതിരെയുള്ള പ്രതിഷേധമാണ് മാര്‍ച്ച്.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
kerala3 days ago
കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു
-
kerala3 days ago
‘ഓഫീസ് മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാന്‍ അയച്ച നെഫ്രോസ്കോപ്പുകള്‍’; ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ്
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്‍ന്നത് 19 പേര്‍ക്ക്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്