പാറ്റ്‌ന: മുന്‍ കേന്ദ്ര മന്ത്രിയും ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ രാഷ്ട്രീയത്തിലേക്ക് ഇറക്കാന്‍ കോണ്‍ഗ്രസ് നീക്കം. ബങ്കിപൂരില്‍ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക. അച്ഛന്‍ ശത്രുഘ്‌നന്‍ സിന്‍ഹ 2009ലും 2014ലും ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച പാറ്റ്‌ന സാഹിബ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ബങ്കിപൂര്‍ നിയമസഭാ മണ്ഡലം.

37കാരനായ ലവ് സിന്‍ഹ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പിക്കുമെന്നാണ് സൂചന. ബിജെപിയുടെ നിതിന്‍ നവീന്‍ ആയിരിക്കും ബങ്കിപൂരില്‍ ലവ് സിന്‍ഹക്കെതിരെ മത്സരിക്കുക. ബിജെപിയില്‍ ആയിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയോട് ഉടക്കി കോണ്‍ഗ്രസിലേക്ക് വരുന്നത്.

2010ല്‍ പുറത്തിറങ്ങിയ സാഡിയാന്‍ ആണ് ലവ് സിന്‍ഹയുടെ ആദ്യ ചിത്രം. 20187ല്‍ പുറത്തിറങ്ങിയ പള്‍ട്ടാനില്‍ ആണ് ലവ് സിന്‍ഹ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.