കോഴിക്കോട്: മകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവേ പിതാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. പെരുമണ്ണ ഇരുമ്പുച്ചീടത്തില്‍ സിയ്യാലി (76) ആണ് ബൈക്കില്‍ കാറിടിച്ച് മരിച്ചത്. ചേളാരിക്ക് സമീപം വെളിമുക്കില്‍ വെച്ച് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.

ബന്ധുവായ മോട്ടമ്മല്‍ അബ്ദുറഹിമാനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് തിരിച്ച് വരുമ്പോഴാണ് കാറിടിച്ചത്. പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ട് വരുന്ന വഴിയാണ് സിയ്യാലി മരണപ്പെട്ടത്. അബ്ദുറഹിമാന്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

ഈ മാസം 20 നാണ് സിയ്യാലിയുടെ മകള്‍ മഹ്‌റൂഫയുടെ വിവാഹം. ഏകമകളാണ് മഹ്‌റൂഫ. ഭാര്യ: ഖദീജ, മക്കള്‍: മഹ്‌റൂഫ, ഫഹറുദ്ധീന്‍.