Culture
ദേശീയ തലത്തില്‍ ബി.ജെ.പി തകര്‍ന്നടിയുന്നു; ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വി
ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ പ്രതിപക്ഷം പിടിച്ചെടുത്തു. 10 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ജയം ഒരിടത്ത് മാത്രം. രാജ്യം ഉറ്റു നോക്കിയ ഉത്തര്‍പ്രദേശിലെ ഖൈറാന ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വിശാലസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ആര്‍.എല്‍.ഡിയിലെ തബസ്സും ഹസന്‍ 49,291ല്‍ വോട്ടിന് വിജയിച്ചു.
തബസ്സും ഹസന് 401464 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി മൃഗംഗ സിങിന് 352173 വോട്ടും ലഭിച്ചു. ഫുല്‍പൂര്‍, ഗോരക്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കു പിന്നാലെ യു.പിയില്‍ ബി.ജെ.പിയില്‍ നിന്നും പ്രതിപക്ഷം പിടിക്കുന്ന മൂന്നാമത്തെ ലോക്‌സഭാ സീറ്റാണിത്. പ്രധാനമന്ത്രി മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. യു.പിയിലെ നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നയീമുല്‍ ഹസന്‍ ബി.ജെ.പിയുടെ അവാനി സിങിനെ 9590 വോട്ടുകള്‍ക്ക് തോല്‍പിച്ചു. മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയ ലോക്‌സഭാ മണ്ഡലം ബി.ജെ.പിയില്‍ നിന്നും എന്‍. സി.പി-കോണ്‍ഗ്രസ് സഖ്യം പിടിച്ചെടുത്തു. എന്‍.സി.പി സ്ഥാനാര്‍ത്ഥി കുകദെ മധുകരാവു യശ്വന്ത് റാവുവാണ് ജയിച്ചത്. അതേസമയം മഹാരാഷ്ട്രയിലെ പാല്‍ഗഡ് ലോക്‌സഭാ മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. ശിവസേനയുടെ ശ്രീനിവാസ് ചിന്താമന്‍ വനഗയെ 29574 വോട്ടിന് ബി.ജെ.പിയിലെ ഗവി രാജേന്ദ്ര ദേദിയ തോല്‍പിച്ചു.
മഹാരാഷ്ട്രയിലെ പാലുസ് -കഡേഗാവോന്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വിശ്വജീത് കദം എതിരില്ലാതെ തെരഞ്ഞെടുത്തു. വിശ്വജിത് കദമിന്റെ പിതാവ് പതംഗ് റാവു കദമിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞൈടുപ്പ് വേണ്ടി വന്നത്. അദ്ദേഹത്തോടുള്ള ആദര സൂചകമായി മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
നാഗാലന്‍ഡ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യമായ എന്‍.ഡി.പി.പി സ്ഥാനാര്‍ത്ഥി തോക്കേഹോ 155922 വോട്ടുകള്‍ക്ക് നാഗാലന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ത്ഥി അപോക് ജാമിറിനെ തോല്‍പിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലെ രാജരാജേശ്വരി നഗറില്‍ കോണ്‍ഗ്രസിലെ മുനിരത്‌ന 25492 വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ മുനിരാജു ഗൗഡയെ തോല്‍പിച്ചു.
ബിഹാറില്‍ ഭരണകക്ഷിയായ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ജോകിഹട്ട് മണ്ഡലം ആര്‍.ജെ.ഡി പിടിച്ചെടുത്തു. ആര്‍. ജെ.ഡിയുടെ ഷാനവാസ് ആലം 38089 വോട്ടുകള്‍ക്ക് ജെ. ഡി.എസിലെ മുര്‍ഷിദ് ആലത്തെ തോല്‍പിച്ചു. മേഘാലയയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അംപതി മണ്ഡലം കോണ്‍ഗ്രസ് 3191 വോട്ടുകള്‍ക്ക് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിയാനി ഡി ഷിറ എന്‍.പി.പിയിലെ ക്ലമന്റ് ജി മോമിനെ തോല്‍പിച്ചു. വിജയത്തോടെ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. പഞ്ചാബിലെ ഷാഹ്‌കോട്ട് മണ്ഡലം ശിരോമണി അകാലിദളില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോ ണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹര്‍ദേവ് ലിങ് ലാഡി 38,802 വോട്ടുകള്‍ക്ക് ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി നായിബ് സിങ് കോഹറെ തോല്‍പിച്ചു. ജാര്‍ഖണ്ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഗോമിയ, സില്ലി മണ്ഡലങ്ങള്‍ ജെ. എം.എം നിലനിര്‍ത്തി.
ഗോമിയയില്‍ ജെ.എം.എമ്മിലെ ബബിത ദേവി 1344 വോട്ടുകള്‍ക്ക് എ.ജെ.എസ്.യു.പിയിലെ ലംബോധര്‍ മഹാതോയെ തോല്‍പിച്ചു. ബി.ജെ.പിക്ക് ഇവിടെ മൂന്നാം സ്ഥാനത്തെത്താനെ ആയുള്ളൂ. സില്ലിയില്‍ ജെ.എം.എമ്മിലെ സീമ ദേവി വിജയിച്ചു. ഉത്തരാഖണ്ഡിലെ തരാലി മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. ബി.ജെ.പിയിലെ മുന്നി ദേവി ഷാ 1811 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജീത് റാമിനെ തോല്‍പിച്ചു. പശ്ചിമബംഗാളിലെ മഹേഷ്താല മണ്ഡലം ടി.എം.സി നിലനിര്‍ത്തി. 62825 വോട്ടുകള്‍ക്ക് ടി. എം. സി സ്ഥാനാര്‍ത്ഥി ദുലാല്‍ചന്ദ്ര ദാസ് ബി.ജെ.പിയിലെ സുജിത് കുമാര്‍ ഘോഷിനെ തോല്‍പിച്ചു. സി. പി. എം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india8 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

