ഗാന്ധിനഗര്‍: മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ അഭയ് ഭരദ്വാജ് കോവിഡ് ബാധിച്ച് മരിച്ചു. 66 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗുജറാത്തില്‍ നിന്നാണ് അഭയ് രാജ്യസഭയിലെത്തിയത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭരദ്വാജിനെ രാജ്‌കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.