ബാലറ്റ് പേപ്പറില്‍ ചിഹ്നത്തിനൊപ്പം ബിജെപിയുടെ പേരും രേഖപ്പെടുത്തിയതിനെതിരെ പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇലക്‌ട്രോണിക്ക് യന്ത്രത്തിലും ചിഹ്നത്തിനും താഴെ ബിജെപി എന്നെഴുതിയിരിക്കുന്നത് കാണാമെന്നും ഇങ്ങനെ ഒരു പാര്‍ട്ടിക്കും ഉപയോഗിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. അഭിഷേക് മനു സിങ്‌വി , ദിനേശ് ത്രിവേദി തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയ്ന്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക്് പരാതി നല്‍കിയത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ അനുമാനം തെറ്റാണെന്നാണ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചത്.