india
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ബിജെപി അജണ്ട? ബിജെപി ബുദ്ധിജീവി വിഭാഗം മേധാവി രാജിവെച്ച് രജനിയുടെ പാര്‍ട്ടിയുടെ കോ ഓര്‍ഡിനേറ്ററായി
രജനികാന്തിന്റെ ട്വിറ്റര്‍ പേജടക്കമുള്ള എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ഇനിമുതല്‍ അര്‍ജുനമൂര്‍ത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുക.

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ബിജെപിയെന്ന് തെളിയുന്നു. അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന് പിന്നാലെയുള്ള രജനിയുടെ രാഷ്ട്രീയ പ്രവേശം ആര്‍എസ്എസ് അജണ്ടയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ഇന്നലെ വരെ ബിജെപിയുടെ ബുദ്ധിജീവി വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ച അര്‍ജുനമൂര്‍ത്തിയാണ് ഇന്ന് രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലയേറ്റത്. ഇന്നലെയാണ് അര്‍ജുനമൂര്‍ത്തി ബിജെപിയില്‍ നിന്ന് രാജി വെച്ചത്.
https://twitter.com/RaArjunamurthy/status/1334419435487051782?s=20
പാര്‍ട്ടിയുടെ പുതിയ കോഓര്‍ഡിനേറ്ററായി ചുമതലയേറ്റ സന്തോഷം അര്‍ജുനമൂര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു. രജനികാന്തുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചാണ് അര്‍ജുനമൂര്‍ത്തി സന്തോഷം പ്രകടിപ്പിച്ചത്. ‘പ്രസിഡന്റിന് ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു’വെന്നാണ് അര്‍ജുനമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്. ഇന്നത്തെ ട്വീറ്റിന് മുമ്പ് അര്‍ജുനമൂര്‍ത്തിയുടേതായി പോസ്റ്റ് ചെയ്ത ട്വീറ്റ് ബിജെപി. ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ സി.ടി രവിയെ അഭിനന്ദിച്ചുള്ളതാണ്. ഗോവ, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവാണ് സി.ടി രവി.
ബിജെപിയുടെ മിക്ക ദേശീയ നേതാക്കളുമായും വളരെ അടുപ്പമുള്ള നേതാവായ അര്‍ജുനമൂര്‍ത്തിയുടെ പെട്ടെന്നുള്ള രാജിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരു നാഗരാജന് വിശദീകരണങ്ങളില്ലാതെ രാജി സ്വീകരിച്ചതും സംശയത്തോടെയാണ് ഏവരും വീക്ഷിക്കുന്നത്. നിലവില്‍ ബിജെപിയുടെ എല്ലാ സുപ്രധാന പദവികളില്‍ നിന്നും അര്‍ജുനമൂര്‍ത്തിയെ മാറ്റിയിട്ടുണ്ട്. രജനികാന്തിന്റെ ട്വിറ്റര്‍ പേജടക്കമുള്ള എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ഇനിമുതല്‍ അര്‍ജുനമൂര്‍ത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുക.
india
വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്; തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നാളെ യാത്രയുടെ ഭാഗമാകും
സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്. സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, അഖിലേഷ് യാദവ്, മറ്റ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ഹേമന്ദ് സോറന്, രേവന്ദ് റെഡി, സുഖ്വീന്ദര് സിങ് സുഖു എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും.
സെപ്റ്റംബര്‍ ഒന്നിന് പട്നയിലാണ് വോട്ടര്‍ അധികാര്‍ യാത്ര സമാപിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നത് ബിജെപി സെല്ല് പോലെയാണെന്ന് തേജസ്വി യാദവും ആരോപിച്ചിരുന്നു.
india
മുന്നറിയിപ്പുകള്‍ അവഗണിച്ച് വെള്ളച്ചാട്ടത്തില്‍ ഇറങ്ങി; വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യൂട്യൂബറെ കാണാതായി
ബെര്‍ഹാംപൂരില്‍ നിന്നുള്ള 22കാരനായ യൂട്യൂബര്‍ സാഗര്‍ കുണ്ടു എന്നയാളാണ് ആണ് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടത്.

ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തില്‍ യൂട്യൂബര്‍ ഒഴുക്കില്‍പ്പെട്ടു. ബെര്‍ഹാംപൂരില്‍ നിന്നുള്ള 22കാരനായ യൂട്യൂബര്‍ സാഗര്‍ കുണ്ടു എന്നയാളാണ് ആണ് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ച് വെള്ളച്ചാട്ടത്തിന് നടുവില്‍ നിന്ന് വീഡിയോ പകര്‍ത്തുന്നതിനിടെ പെട്ടെന്ന് ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ക്യാമറമാനായ സുഹൃത്ത് അഭിജിത് ബെഹ്റയും അപകടത്തില്‍പ്പെട്ട സാഗറിന്റെ കൂടെ ഉണ്ടായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോരാപുട്ടിലെ ലാംതട്ട് പ്രദേശത്ത് അണക്കെട്ടിന്റെ താഴെയുള്ള ആളുകള്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയിലാണ് സാഗര്‍ ഒറ്റപ്പെട്ടത്. അധികനേരം ബാലന്‍സ് ചെയ്യാനാകാതെ അദ്ദേഹം ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും ഒഡിആര്‍എഫ് ടീമുകളും സാഗറിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
india
വൈകല്യമുള്ള വ്യക്തികളെ പരിഹസിച്ചാല്‍ പിഴ ചുമത്തും; ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി സുപ്രിംകോടതി
വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

വൈകല്യമുള്ള ആളുകളെ പരിഹസിച്ചാല്‍ പിഴ ചുമത്തുമെന്ന് ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും യുട്യൂബര്‍മാര്‍ക്കും മുന്നറിയിപ്പുമായി സുപ്രിംകോടതി. വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.
ഇത്തരത്തില്‍ വൈകല്യമുള്ള ആളുകള്‍ക്ക് നേരെ പരാമര്‍ശം നടത്തിയ യുട്യൂബര്‍മാരും ഇന്‍ഫ്ലുവന്‍സര്‍മാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കില്‍ പിഴശിക്ഷ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
വൈകല്യമുള്ള ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താന്‍ എന്ത് ചെയ്തുവെന്ന് വിശദീകരിക്കാന്‍ രണ്‍വീര്‍ ഉള്‍പ്പടെയുള്ള ഇന്‍ഫ്ലുവന്‍സര്‍മാരോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
കൊമേഡിയന്‍ സമയ് റെയ്നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീര്‍ അലഹബാദിയ നടത്തിയ പരാമര്‍ശം വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
-
india3 days ago
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
‘ഒളിച്ചോടിയിട്ടില്ല, വോട്ടർ അധികാർ യാത്രയിലായിരുന്നു, ഇന്ന് മാധ്യമങ്ങളെ കാണും’: ഷാഫി പറമ്പിൽ
-
kerala3 days ago
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News3 days ago
1-5 ചെല്‍സിക്ക് ജയം
-
news3 days ago
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു
-
india3 days ago
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; പരാതിക്കാരന് അറസ്റ്റില്‍; ദുരൂഹതയേറുന്നു
-
kerala3 days ago
കഞ്ചാവ് വില്പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര് പിടിയില്‍