ന്യൂഡല്‍ഹി: തമിഴ് താരം രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി. രജനീകാന്ത് സാമ്പത്തിക ക്രമക്കേടു നടത്തിയിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ചേരുകയെന്നത് ബുദ്ധിമുട്ടാണെന്നും സുബ്രഹ്മണ്യന്‍സ്വാമി ആരോപിച്ചു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.

രാഷ്ട്രീയത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടാകും. അതുകൊണ്ട് വരാതിരിക്കാന്‍ താന്‍ ഉപദേശിക്കും. രജനീകാന്തിനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ ഒരു തടവ സൊന്നാ നൂറു തടവ സൊന്ന മാതിരി’ എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സജീവമായ രീതിയില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു ആരോപണം.