കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ നടന്‍ ദിലീപിന് അയച്ച കത്ത് പുറത്ത്.
വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നാണ് കത്തില്‍ സുനില്‍കുമാര്‍ ആവശ്യപ്പെടുന്നത്. ഏപ്രില്‍ ആദ്യവാരമാണ് ദിലീപിന് ഈ കത്ത് ലഭിച്ചതെന്നാണ് വിവരം. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ഇനിയും ഇടപെടല്‍ നടത്തിയില്ലെങ്കില്‍ പൊലീസിനോട് കാര്യങ്ങള്‍ തുറന്നു പറയുമെന്നും കത്തില്‍ സുനില്‍കുമാര്‍ വ്യക്തമാക്കുന്നു. തനിക്കൊപ്പമുണ്ടായിരുന്ന അഞ്ചു പേരെ രക്ഷിക്കണമെന്നും പള്‍സര്‍ സുനി ആവശ്യപ്പെടുന്നുണ്ട്.