സിഡ്‌നി: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ കലാശപ്പൊരാട്ടത്തില്‍. ഇന്തോനേഷ്യന്‍ സൂപ്പര്‍ കിരീടത്തിന്റെ ആവേശം വിടാതെയാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കുതിച്ചെത്തികയായിരുന്നു.
ചൈനയുടെ യുഖി ഷിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു കെ.ശ്രീകാന്തിന്റെ ഫൈനല്‍ പ്രവേശം. വെറും 37 മിനുട്ട് നീണ്ട മത്സരത്തില്‍ നാലാം സീഡും ഓള്‍ ഇംഗ്ലണ്ട് ഫൈനലിസ്റ്റുമായ യുഖി ഷിയെ 21-10, 21-14 സ്‌കോറിലാണ് തകര്‍ത്തത്.

ഇന്തൊനീഷ്യന്‍ ഓപ്പണില്‍ കിരീട നേട്ടത്തിന് തുടര്‍ന്ന് ലോക 11ാം നമ്പര്‍ താരമായ ശ്രീകാന്ത് തുടര്‍ച്ചയായിത് മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലാണ് പ്രവേശിക്കുന്നത്.