Connect with us

kerala

‘ശബരിമലയില്‍ തല്ലുകൊണ്ടതിന് ഗുണമുണ്ടായില്ല’ ; സമാന സാഹചര്യം അനുകൂലമാക്കി മാറ്റണമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട് നടന്ന മഹിളാ മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിലായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസംഗം.

Published

on

സ്പീക്കര്‍ എ എന്‍ ഷംസീറുമായി ബന്ധപ്പെട്ട വിവാദം തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാക്കാന്‍ ഒരുങ്ങി ബിജെപി.പ്രതിഷേധങ്ങള്‍ തങ്ങള്‍ക്ക് അനുകൂല വോട്ടാക്കി മാറ്റാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആഹ്വാനം. ശബരിമല പ്രക്ഷോഭത്തിന് സമാന അവസരമാണ് വന്നിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ തല്ലുകൊണ്ടതിന് ഗുണമുണ്ടായില്ല. ശബരിമല പ്രക്ഷോഭത്തിന്റെ ഗുണം ബിജെപിക്ക് കിട്ടിയില്ല. തല്ലുകൊണ്ടതും ജയിലില്‍ പോയതും ബിജെപി പ്രവര്‍ത്തകര്‍. പക്ഷെ തിരഞ്ഞെടുപ്പില്‍ നേട്ടം വേറെ ചിലര്‍ കൊണ്ടുപോയി. ഇത്തവണ അതുണ്ടാകരുതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് നടന്ന മഹിളാ മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിലായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസംഗം.

kerala

വീണ്ടും കുതിച്ച് സ്വര്‍ണവില; രണ്ട് ദിവസത്തില്‍ 2,000 രൂപയുടെ വര്‍ധന

മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുകയറി. ഇന്ന് പവന് വില ഒറ്റയടിക്ക് 640 രൂപ ഉയര്‍ന്നതോടെ 93,800 രൂപയായി. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ച് പുതിയ വില 11,725 രൂപയായി. ഇന്നലെ മാത്രം പവന് 1,400 രൂപ കൂടിയതായി രേഖപ്പെടുത്തിയിരുന്നത്.

മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്. ഈ മാസം അഞ്ചിന് വില 89,080 രൂപയായി കുറഞ്ഞ് മാസത്തിലെ താഴ്ന്ന നിലയിലായിരുന്നു. പിന്നീട് നിരക്ക് ക്രമേണ ഉയര്‍ന്ന് 13ന് 94,320 രൂപയാണ് ഇതുവരെ മാസത്തിലെ ഉയര്‍ന്ന നിരക്ക്.

മാറിമറിയുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളാണ് വിലയില്‍ പ്രകടമായ ഉയര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്. യുഎസ് സമ്പദ് വ്യവസ്ഥയുടെ സജീവ നിക്ഷേപകരുടെ ഓഹരി വിപണിയിലേക്കുള്ള തിരിച്ചുവരവ്, ഡോളര്‍ ശക്തിപ്രാപിച്ചത് എന്നിവ സ്വര്‍ണവില ഉയരാന്‍ കാരണമായി എന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

എറണാകുളം സൗത്ത് സ്റ്റേഷനില്‍ 56 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ടാറ്റ നഗര്‍ എക്‌സ്പ്രസില്‍ നിന്നു് 56 കിലോ കഞ്ചാവ് പിടികൂടി.

Published

on

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ടാറ്റ നഗര്‍ എക്‌സ്പ്രസില്‍ നിന്നു് 56 കിലോ കഞ്ചാവ് പിടികൂടി. രണ്ട് മലയാളികളും ഒരു റെയില്‍വേ കരാര്‍ ജീവനക്കാരനും പിടിയിലായതായി പൊലീസ് അറിയിച്ചു.

ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ട്രെയിനിലെ കരാര്‍ ജീവനക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി സുഖലാല്‍ വഴിയാണ് കഞ്ചാവ് കടത്തിയതെന്നാണ് അന്വേഷണ വിവരം. വിജയവാഡയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നുമാണ് സൂചന.

കഞ്ചാവ് കൈപ്പറ്റാനെത്തിയ മലയാളികളായ സനൂപും ദീപക്കും പുലര്‍ച്ചെ ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലിസ് പിടികൂടി. പ്രതികളോട് വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending