ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ആദിത്യനാഥ് ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികാസം’ പാലിക്കുമെന്ന് ലോക്‌സഭയില്‍ പറഞ്ഞു.

യു.പി മുഖ്യമന്ത്രിയായി ചുമതല യേല്‍ക്കാന്‍ ലോക്‌സഭാഗത്വം രാജിവെച്ച കൊണ്ടുള്ള അവസാന പ്രസംഗത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ ആദിത്യനാഥ് പങ്കുവെച്ചത്. സംസ്ഥാനത്തെ യുവാക്കള്‍ ജോലി തേടി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അലയേണ്ടി വരില്ലെന്നും പറഞ്ഞു.
പ്രസംഗത്തിനിടയില്‍ മോദിയെ പ്രശംസിക്കാനും രാഹുലിനേയും അഖിലേഷിനേയും പരിഹസിക്കാനുമ മറന്നില്ല.