മുന്‍ കര്‍ണാടക മുഖ്യമന്ത്രി എം എസ് കൃഷ്ണ ബുധനാഴ്ച ബി.ജെ.പി യില്‍ അംഗത്വമെടുക്കും. മുതിര്‍ന്ന ബി.ജെ.പി നേതാവ് ആര്‍.അശോകനാണ് പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ പ്രസിഡണ്ട് അമിത് ഷാ യുടെ സാന്നിദ്ധ്യത്തില്‍ എം എസ് കൃഷ്്ണ പാര്‍ട്ടി ഭാരവാഹിത്വം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

നേരത്തേ ബി.ജെ.പി യില്‍ ചേരാനായി മാര്‍ച്ച് 15 ഡല്‍ഹിയില്‍ ആസ്ഥാനെത്തി നേതാക്കളെ കണ്ടിരുന്നു. എന്നാല്‍ സഹോദരിയുടെ മരണം കാരണം നാട്ടിലേക്ക് തന്നെ പെട്ടെന്ന് മടങ്ങേണ്ടി വന്നു.

ഏറെ നാളത്തെ കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രഖ്യാപനം കഴിഞ്ഞ ജനുവരി 25 നാണ് കൃഷ്ണ നടത്തിയത്. കോണ്‍ഗ്രസ്സിന് മുതിര്‍ന്ന നേതാക്കളില്ലെന്നും പാര്‍ട്ടി പരാജയ വക്കിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി