Video Stories
വേഗതയുള്ള നെറ്റവര്‍ക്ക് ഏത്? എയര്‍ടെല്ലും ജിയോയും കൊമ്പ്‌കോര്‍ക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റവര്‍ക്കിംഗ് ദാതാവായയായ ഭാരതി എയര്‍ടെല്ലും ഏറ്റവും വേഗത്തില്‍ വളരുന്ന നെറ്റവക്കിംഗ് കമ്പനിയായ റിലയന്‍സ് ജിയോയും കൊമ്പ്‌കോര്‍ക്കുന്നു.
ആരുടെ ഇന്റര്‍നെറ്റ് സേവനമാണ് വേഗതയില്‍ മുന്നിലെന്നതാണ് തര്‍ക്ക വിഷയം. ഈ തര്‍ക്കത്തിലേക്ക് നയിച്ചതാകട്ടെ രണ്ട് വേഗപരിശോധനാ ആപ്പുകള്‍ പുറത്തുവിട്ട വിത്യസത് ഫലങ്ങളാണ്.
ഈ മാസം ആദ്യത്തിലാണ് ഇന്റര്‍നെറ്റ് വേഗത അളക്കുന്ന ആപ്പായ ഓക്‌ല ഏറ്റവും വേഗതയേറിയ മൗബൈല്‍ നെറ്റ ്‌വര്‍ക്ക് ഭാരതി എയര്‍ടെല്‍ ആണെന്ന് പുറത്തു വിട്ടു. എന്നാല്‍ ട്രായ് നിയന്ത്രിക്കുന്ന വേഗപരിശോധനാ ആപ്പായ മൈ സ്പീഡ് പുറത്തു വിട്ട ഫലം മറ്റൊന്നായിരുന്നു. ഏറ്റവും വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഇന്റര്‍നെറ്റ് സേവനം ജിയോ 4ജി യുടേതാണെന്നായിരുന്നു അവരുടെ പഠന ഫലം.
ഇതിനകം തന്നെ എയര്‍ടെല്‍ പരസ്യം നല്‍കി അവരുടെ വേഗതയെ ചാനലുകളില്‍ പ്രചരിപ്പിച്ചിരുന്നു.
ഇതിനെതിരെ ജിയോ പരാതിയുമായി രംഗത്തെത്തി. അഡൈ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കാണഅ ജിയോ പരാതി നല്‍കിയത്.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
kerala
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.
-
kerala2 days agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india3 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
News2 days agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
kerala2 days agoകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍
-
india2 days agoഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്
-
india3 days agoഹെല്‍മറ്റ് ധരിക്കാത്തതിന് സ്കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി യുപി പൊലീസ്
-
kerala2 days agoകേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
-
News2 days agoന്യൂയോര്‍ക്ക് പരിപാടിയില്‍ സൊഹ്റാന് മമദാനി ഉമര്‍ ഖാലിദിന്റെ ജയില്‍ ഡയറി വായിച്ചപ്പോള്‍

