Connect with us

Video Stories

എല്ലാവരും കള്ളപ്പണക്കാരാണ്; അതെ, നമ്മളെല്ലാവരും

Published

on

രഞ്ജിത് മാമ്പിള്ളി

ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി എന്ന് പറഞ്ഞാൽ ആരുടെയൊ കട്ടിലിനടിയിൽ ഇരിക്കുന്ന കെട്ട് കണക്ക് നോട്ടാണെന്ന് ഒരു ധാരണ എല്ലാവർക്കും ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ ഉണ്ടെങ്കിൽ അത് ബ്ലാക് മണിയുടെ ഒരു ചെറിയ ശതമാനമേ ഉള്ളു. ഭൂരിപക്ഷം ബ്ലാക് മണിയും നിങ്ങളുടെ കണ്മുന്നിൽ തന്നെ കിടപ്പുണ്ട്. നിങ്ങളുടെ വീട് !!! (ഫ്ലാറ്റ്/വില്ല ആണെങ്കിൽ ഉറപ്പിച്ചൊ)

രഞ്ജിത് മാമ്പിള്ളി

രഞ്ജിത് മാമ്പിള്ളി

നിങ്ങൾ സ്ഥലം വാങ്ങിക്കുകയൊ വിൽക്കുകയൊ ചെയ്തപ്പോൾ വിൽപ്പന നികുതി കുറയ്‌‌ക്കാൻ സ്ഥലത്തിനു മുടക്കിയ കാശ് കാണിച്ചിരുന്നൊ ?. എന്നാൽ നിങ്ങളും ബ്ലാക് മാർക്കെറ്റിൽ കാശിറക്കിയവനൊ, കാശു വാരിയവനൊ ആണ്. വീട് പണിക്ക് സാധനം വാങ്ങുമ്പൊൾ ബില്ലടിക്കാതെ സാധനം വാങ്ങിയിട്ടുണ്ടൊ ?. നിങ്ങളും ബ്ലാക് മണിയിലേയ്‌‌ക്ക് ഡൊണേറ്റ് ചെയ്തിട്ടുണ്ട്.

അപ്പൊ ഹരിശ്ചന്ദ്രൻറെ വേഷം കെട്ടുമ്പോൾ ഒരു സ്വയം വിലയിരുത്തൽ നല്ലതാണ്. !

ഇൻഡ്യയിൽ ബ്ലാക് മണി കിടന്ന് കളിക്കുന്ന മൂന്ന് ബിസ്സിനസ്സുകളാണ്. ഒന്ന് റിയൽ എസ്‌‌റ്റേറ്റ്, രണ്ട് സ്വർണ്ണം, മൂന്ന് സിനിമ വ്യവസായം. ബ്ലാക് മണി വെളുപ്പിച്ചെടുക്കാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഇത് മൂന്നുമാണ്. നിർഭാഗ്യവശാൽ കണ്‌‌സ്യൂമർ മാർക്കെറ്റ് മൊത്തം ഈ ബിസ്സിനസ്സുകളെ ആശ്രയിച്ചാണിരിക്കുന്നത്.

ഒരു റിയൽ എസ്‌‌റ്റേറ്റ് ക്രയവിക്രയം അനലൈസ് ചെയ്താൽ ഈ പ്രശ്നത്തിൻറെ വ്യാപ്തി മനസ്സിലാവും. ഏതോ ഒരു ബ്രോക്കർ കാണിച്ചു തന്ന സ്ഥലം നിങ്ങൾ വാങ്ങുന്നു. സ്‌‌റ്റാമ്പ് ഡ്യുട്ടി ലാഭിക്കാനായി ഗവണ്മെൻറ് നിഷ്കർഷിക്കുന്ന റേറ്റാണ് ആധാരത്തിൽ കാണിക്കുക. ബാക്കി ബ്ലാക് മണി. പൈസ അടിച്ച ബ്രോക്കറും, വിൽപ്പന നടത്തിയ ഉടമയും കാശും കൊണ്ട് ഓടുന്നത് സ്വർണ്ണക്കടയിലേയ്‌‌ക്കാണ്. നാലഞ്ച് ലക്ഷത്തിനു ബിസ്‌‌കറ്റ് വാങ്ങുന്നു ഏതെങ്കിലും ബാങ്കിൻറെ ലോക്കറിൽ സൂക്ഷിക്കുന്നു. അഞ്ചും പത്തും ലക്ഷവും അതു പോലെ കെട്ടി കട്ടിലിനടിയിൽ വെയ്‌‌ക്കുന്ന പരിപാടി ഒക്കെ പണ്ടായിരുന്നു.

ഉണ്ടാകാൻ പോകുന്ന പ്രശ്നം റിയൽ എസ്‌‌റ്റേറ്റ് വില പകുതിയായി ഇടിയും. ബ്ലാക് മണി ഇറക്കാൻ സാധിക്കാത്തതിനാൽ ഇവരൊക്കെ മുടക്കിയ കാശിനു സ്‌‌റ്റാമ്പ് ഡ്യുട്ടി എടുക്കണ്ടി വരും. അതായത് വില കൂട്ടി വാങ്ങാനൊ, വിൽക്കാനൊ ആളില്ലാതായി വരും. അതിനർത്ഥം ഇന്ന് ബാംഗ്ലൂരിലും, ബോംബെയിലും, മദ്രാസ്സിലും, കൊച്ചീലുമൊക്കെ കോടി കണക്കിന് രൂപ മുടക്കി വാങ്ങിയ അപ്പാർട്ട്‌‌മെൻറുകൾക്ക് വില താനെ കുറയും. ചുരുക്കി പറഞ്ഞാൽ കള്ള പ്പണം അപ്രത്യക്ഷമാകുന്നതോടെ കള്ളപ്പണം മുടക്കി വാങ്ങിയ വീടിൻറെ മൂല്യമാണ് ആദ്യം ഇടിയാൻ പോകുന്നത്. റിയൽ എസ്‌‌റ്റേറ്റ് ബിസ്സിനസ്സുകൾ നടക്കാതാകുമ്പോൾ സ്വർണ്ണത്തിനു വിലയും കുറയും. (ഇതിൻറെ പ്രതിഫലനം ഇൻറർനാഷണൽ മാർക്കെറ്റിലും വ്യാപിക്കും). സേഫ് ഡെപ്പോസിറ്റിലിരിക്കുന്ന സ്വർണ്ണ ബിസ്കറ്റുകൾക്കും വില കുറയുമെന്നും ചുരുക്കം.

ബ്ലാക് മാർക്കെറ്റ് അപ്രത്യക്ഷമാകുന്നതോടെ, (മൊത്തമായി അപ്രത്യക്ഷമാകും എന്ന് വിശ്വസിക്കുന്നില്ല), അവിശ്യ സാധനങ്ങളുടെ വില കൂടും. അരിയും പച്ചക്കറിക്കും എല്ലാം വില കൂടും.

ചുരുക്കി പറഞ്ഞാൽ കുറച്ചു കാലത്തേയ്‌‌ക്കെങ്കിലും മധ്യവർഗ്ഗത്തിൻറെ വയറ്റത്തടിക്കുന്ന പരിപാടിയായി പോയി.. വലിയ കള്ളപ്പണക്കാർ, അതായത് വിക്കിലീക്സിൽ പേരു വന്നാൽ നാലു പേർ അറിയുന്ന തരം കള്ളപ്പണക്കാർ കാശു സൂക്ഷിക്കുന്നത് കട്ടിലിനടിയിലല്ല. അതൊക്കെ ഡോളറുകളിലേയ്‌‌ക്ക് മാറ്റി കാൻമാനിലും, സെൻറ് കീറ്റ്സിലും ഒക്കെ എത്തിച്ചിട്ടുണ്ടാവും. അവരെ ഒന്നും ഈ തീരുമാനം കൊണ്ട് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.

എന്നിരുന്നാലും ലോങ് റണ്ണിൽ ഈ തീരുമാനം ഗുണം ചെയ്യും. ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന് പണം മുടക്കി സ്ഥലം വാങ്ങി വീട് പണിയാൻ സാധിക്കുന്നില്ലെങ്കിൽ ആ ഇക്കണോമി സസ്റ്റൈനബിൾ അല്ല. ആ അവസ്ഥ മാറും. ഒരു ചെറിയ ടൈം പിരീഡിലേയ്‌‌ക്ക് വളരെ അധികം പേർക്ക് ചില അസൌകര്യങ്ങൾ നേരിടണ്ടി വരും. അതെത്ര കാലം നിൽ നിൽക്കുമെന്ന് പറയാൻ പറ്റില്ല. ഈ ലോങ് റണ് എന്നത് എന്നു തുടങ്ങുമെന്നും പറയാൻ സാധിക്കില്ല. അതിനൊരു പ്ലാൻ ഈ തീരുമാനത്തിനു പുറകിലുള്ളവർക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending