Video Stories
പന്നി പ്രസവം, കണക്കുകള്‍ പറയുന്ന കാര്യങ്ങള്‍

ഒരിക്കൽ ന്യൂയോർക്കിലെ ഒരു ട്രെയിനിൽ വച്ച് അറിയാതെ അടുത്തു നിന്നൊരാളുടെ കാലിൽ ചവിട്ടി. ക്ഷമ ചോദിക്കാൻ മുതിരുന്നതിനു മുൻപെ അയാൾ തെറി തുടങ്ങി. തെറിയെന്നു വെച്ചാൽ നല്ല എമണ്ടൻ തെറി. പാവത്തിനെ കുറ്റം പറയാൻ പറ്റില്ല. 110 കിലോ കയറിയപ്പൊ റോഡ് റോളറിൻറെ അടിയിൽ പെട്ട പോലായിട്ടുണ്ടാവണം. തെറി ഇങ്ങനെ അനർഗ്ഗള നിർഗ്ഗളം പ്രവഹിക്കുകയാണ്. അപ്പനും അമ്മയ്‌ക്കും കൂടാതെ മൊത്തം ഇന്ത്യക്കാർക്കിട്ടും കിട്ടുന്നുണ്ട്. നല്ല ഒന്നാന്തരം വംശീയ അധിഷേപം. പൊട്ടൊറ്റൊ സ്കിൻ, മസാല മണം എന്നൊക്കെ നിരുപദ്രവകരമായ തെറികൾ അവസാനം ഇന്ത്യൻ ജനസംഖ്യയിൽ എത്തി. അന്ന് ആ മഹാനുഭാവൻ ഉപയോഗിച്ചു കേട്ട വാക്കാണ് “പന്നി പെറുന്ന” പോലെ പ്രസവിക്കുന്നവൻറെ മോനെ എന്നത്.
രണ്ട് ഡോക്ടറേറ്റൊക്കെ ഉള്ള ഒരാൾ മലപ്പുറത്തെ സ്ത്രീകളെ കുറിച്ച് ഇതേ വാചകം ഈ കഴിഞ്ഞ ദിവസം പറഞ്ഞത് കേട്ടപ്പോൾ ദെജാവു അടിച്ചു പോയി. ആ പ്രയോഗം ചെന്ന് കൊണ്ടവരുടെ വികാരം കൄത്യമായി എനിക്ക് മനസ്സിലാകും. ഞാനും ഇര ആയതാണല്ലൊ.
ഭാഗ്യത്തിന് ഗോപാലകൄഷ്ണനുള്ള ഉത്തരം ഒരു ചെറിയ ഗൂഗിൾ സേർച്ച് അകലെയുണ്ട്. മലപ്പുറത്തെ ഫെർട്ടിലിറ്റി റേറ്റ് എന്താണ്. റീപ്ലേസ്മെൻറ് റേറ്റ് എത്രയാണ്. ജനസംഖ്യാ വർദ്ധന തോത് എത്രയാണ് എന്നീ മൂന്നു കാര്യങ്ങൾ കണ്ട് പിടിച്ചാൽ ഗോപാലകൄഷ്ണനുള്ള ഉത്തരമായി. ഇനി സേർച്ച് ചെയ്ത് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടണമെന്നുമില്ല. തുടർന്ന് വായിക്കുക.
ഒരു സ്ത്രീക്ക് എത്ര കുട്ടികൾ എന്ന കണക്കാണ് ഫെർട്ടിലിറ്റി റേറ്റ്. റീപ്ലേസ്മെൻറ് റേറ്റ് അൽപം കൂടെ ഗഹനമാണ്. ഒരു ഭാര്യയും ഭർത്താവും അടങ്ങുന്ന കുടുംബത്തിനു രണ്ട് കുട്ടികൾ ഉണ്ടായി എന്ന് വെയ്‌ക്കുക. മാതാപിതാക്കൾ മരിക്കുമ്പോൾ അവരെ അവരുടെ മക്കൾ വെച്ച് റീപ്ലേസ് ചെയ്യും. റീപ്ലേസ്മെൻറ് റേറ്റ് 2 ആണെങ്കിൽ ജനസംഘ്യാ വർദ്ധനവുണ്ടാകില്ല. 2 പേർ മരിക്കുമ്പോൾ, 2 പേരെ വെച്ച് റീപ്ലേസ് ചെയ്യുന്നു എന്നർത്ഥം. പക്ഷെ വിവാഹിതരാകുന്ന എല്ലാവർക്കും കുട്ടികളുണ്ടാകുന്നില്ല. പല കുട്ടികളും ശൈശവത്തിൽ മരിച്ചു പോകുകയും ചെയ്യും. അതിനാൽ ഫെർട്ടിലിറ്റി റേറ്റ് 2 എന്നതിൽ അൽപം കൂടിയിരിക്കും. അത് 2.08 ആക്കി നിർത്തിയാൽ ജനസംഖ്യാ വർദ്ധന കണ്ട്രോൾ ചെയ്യാമെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞൻമ്മാരുടെ ഒരു അനുമാനം.
മലപ്പുറത്തിൻറെ ഫെർട്ടിലിറ്റി റേറ്റ് നിലവിലെ സെൻസ്സസ് പ്രകാരം 2.4 ആണ്. അതായത് പ്രത്യുൽപ്പന്നമതിയായ സ്‌ത്രീക്ക് ഏകദേശം രണ്ടര കുട്ടികൾ എന്നാണ് കണക്ക്. ഗോപാലകൄഷ്ണൻറെ വാദം ശരിയാകണമെങ്കിൽ ചുരുങ്ങിയത് 4.5 എങ്കിലും ഫെർട്ടിലിറ്റി റേറ്റ് വേണം. അതായത് ഒരോ തലമുറയും മുൻപത്തെ തലമുറയുടെ ഇരട്ടി ആകുമെന്നർത്ഥം. ഒരോ സെൻസ്സസ്സ് പ്രകാരം ഈ തോത് കുറയുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. 1974 മുതൽ 1980 വരെയുള്ള കാലഘട്ടത്തിലെ കണക്കു പ്രകാരം 4.3 ആയിരുന്ന റേറ്റ് 2005 ലെ കണക്ക് പ്രകാരം 2.4 ആയി കുറഞ്ഞു. പതിനൊന്ന് കൊല്ലത്തിനു ശേഷം ഇത് ഇനിയും കുറഞ്ഞിരിക്കാനാണ് സാദ്ധ്യത. ഗോപാലകൄഷ്ണന് താരാത്മ്യം ചെയ്യാൻ ഇൻഡ്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ ഫെർട്ടിലിറ്റി റേറ്റ് താഴെ കമൻറ് ചെയ്തിട്ടുണ്ട്. (പെട്ടെന്ന് കണ്ട ഒരു സംസ്ഥാനത്തിൻറെ കണക്ക് പറയാം, ഗുജറാത്. 2.31 ആണ് 2013 ലെ കണക്ക്)
ജനസംഖ്യാ വർദ്ധനത്തിൻറെ തോതെടുക്കുക. ഇൻഡ്യയിലെ ജനസംഖ്യാ വർദ്ധനവിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ ഒരു ഡിസ്‌ട്രിക്ടാണ് മലപ്പുറം. 1981-1991 ൽ വളർച്ചാ സൂചികയിൽ 28.87% രേഖപ്പെടുത്തിയ സ്ഥലം 11.65% കുറഞ്ഞ് 2001 ൽ 17.22% ൽ നിൽക്കുന്നു. അതായത് ഗോപാലകൄഷ്ണൻറെ വാദങ്ങൾ അംഗീകരിക്കണമെങ്കിൽ ഓരോ സെൻസ്സസ്സ് കഴിയുമ്പഴും ഈ ശതമാനം ഉയർന്നു ഉയർന്നു വരണം.
ഇത്രയൊക്കെ മേൻമ മലപ്പുറത്തിന് അവകാശപ്പെടാമെങ്കിലും ഇനിയും ബഹു ദൂരം പോകാനുണ്ട്. കേരളത്തിലെ ഫെർട്ടിലിറ്റി റേറ്റ് 1.7 ആണ്. ഇൻഡ്യയുടെ 2013 ലെ നാഷണൽ ആവറേജിനെക്കാളും (2.34) ഒരൽപം മുകളിലാണ് ഇപ്പഴും മലപ്പുറം. (തത്കാലം 2005 ലെ കണക്ക് തന്നെ ഞാനിവടെ ഉപയോഗിക്കുന്നു. 2013 ലെ ഇൻഡ്യൻ ആവറേജിനോട് 2005 ലെ മലപ്പുറത്തിൻറെ ആവറേജ് കംപയർ ചെയ്യുന്നതിലെ പിശക് തത്കാലം വിസ്മരിക്കുക). എന്നാലും ഗോപാലകൄഷ്ണൻ ആരോപിക്കുന്ന പോലൊരു വളർച്ചാനിരക്കിൻറെ ഏഴയലത്ത് മലപ്പുറം ഇല്ല എന്ന് അസന്ദിഗ്ദ്ധമായി പറയാൻ കഴിയും.
കേരളം ആരോഗ്യ മേഖലയിൽ കൈവരിച്ച അത്ഭുതപൂർവ്വമായി വളർച്ചയാണ് മലപ്പുറത്തിൻറെ നേട്ടങ്ങൾക്ക് കാരണം. ഇതിലെ വിരോധാഭാസം, ഈ നേട്ടങ്ങളുടെ ഒരു പങ്ക് അവകാശപ്പെടാവുന്ന ഒരു വ്യക്തിയാണ് ഗോപാലകൄഷ്ണൻ. (പുള്ളി ആരോഗ്യ മേഖലയിൽ ജോലി ചെയ്തിരുന്ന ഒരു ഫാർമസ്സിസ്‌റ്റ് ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.). പുള്ളിയുടെ പ്രസ്താവന മലർന്നു കിടന്ന് തുപ്പുന്ന പരിപാടിയായി പോയി. ഇനി ഇത്തരം പ്രസ്താവനകൾ വിശ്വസിക്കുന്നതിന് മുൻപ് ഗഹനമായി പഠനം ഒന്നും നടത്തണ്ട. ഒരൽപം കോമണ് സെൻസ് ഉപയോഗിക്കുക. സ്വന്തം സുഹൄദ് വലയത്തിൽ ഒന്ന് തിരഞ്ഞ് നോക്കുക. പത്തു മക്കളുള്ള, നാലു ഭാര്യമാരുള്ള എത്ര മലപ്പുറം മുസ്ലീമുകളെ നേരിട്ടറിയാം ?. വലിയ സ്‌റ്റാറ്റിസ്‌റ്റിക്സിൻറെ പിൻബലമൊന്നുമില്ലാതെ പേഴ്സണൽ അനക്ഡോട്ടൽ എവിഡൻസ്സുകളിൽ നിന്ന് കണ്ട് പിടിക്കാവുന്നതേ ഉള്ളു. എന്നിട്ടും നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ എൻറെ കൂടെ വാ. ന്യൂയോർക്കിലെ തിരക്കുള്ള ട്രെയിനിൽ ആരുടെയെങ്കിലും കാലിൽ ഒന്ന് ചവിട്ടി നോക്കിയാൽ മതി.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു