Connect with us

Culture

വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 26 മരണം; നിരവധി പേരെ കാണാതായി

Published

on

വിജയവാഡ: വിജയവാഡ കൃഷ്ണ ജില്ലയില്‍ ബോട്ട് മറിഞ്ഞ് 26 മരണം. സംഭവത്തില്‍ നിരവധി പേരെ കാണാതായി. ഇന്ന് വൈകുന്നേരം കൃഷ്ണ-ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടം. ഭവാനി ദ്വീപില്‍നിന്ന് പവിത്ര സംഗമത്തിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 45ഓളം വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപോര്‍ട്ട്‌. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

കൃഷ്ണ, ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടമുണ്ടായത്. ഭവാനി ദ്വീപില്‍നിന്ന് പവിത്ര സംഗമത്തിലേക്കുള്ള യാത്രയ്ക്കിടെയാണു ബോട്ട് മറിഞ്ഞത്. ‘പവിത്ര ആരതി’ ദര്‍ശിക്കാനായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെയെത്താറുള്ളത്. സിംപിള്‍ വാട്ടര്‍ സ്‌പോര്‍ട് എന്ന സ്വകാര്യ ഏജന്‍സിയുടേതാണ് അപകടത്തില്‍പ്പെട്ട ബോട്ട്.

ആന്ധ്രയിലെ പ്രകാശം ജില്ലയിലെ ഓങ്കോള്‍ നഗരവാസികളാണ് അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

രജനീകാന്ത് പിറന്നാളിന് ഡബിള്‍ ട്രീറ്റ്: ‘പടയപ്പ’ വീണ്ടും തിയറ്ററുകളില്‍; ആരാധകര്‍ക്ക് വലിയ ആഘോഷം

”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്‌റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു

Published

on

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ആരാധകര്‍ക്ക് ഇരട്ട സമ്മാനം. നേരത്തെ പ്രഖ്യാപിച്ച ‘അണ്ണാമലൈ’യുടെ റീ-റിലീസിനൊപ്പം രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പടയപ്പ’യും വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. ഈ വിവരം നടന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്‌റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു

ക്ലാസിക് മാസ് എന്റര്‍ടെയ്നര്‍ വീണ്ടും വെള്ളിത്തിരയില്‍ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത 1999-ലെ പടയപ്പയില്‍ ശിവാജി ഗണേശന്‍, രമ്യ കൃഷ്ണന്‍, സൗന്ദര്യ, രാധ രവി, മണിവണ്ണന്‍, ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.
രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി – രജനീകാന്ത് അവതരിപ്പിച്ച പടയപ്പാ തമ്മിലുള്ള ശക്തമായ സംഘര്‍ഷങ്ങള്‍ തമിഴ് സിനിമയിലെ ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു.

രജനീകാന്തിന്റെ ”മാസ് സീനുകള്‍” തിയറ്ററില്‍ നേരിട്ട് അനുഭവിക്കാന്‍ പുതുതലമുറക്ക് ഇപ്പോള്‍ അവസരം.
തലൈവറുടെ 50-ാം സിനിമാ വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ‘പടയപ്പ’യുടെ റീ-റിലീസ് നടക്കുന്നത്.

Continue Reading

Film

മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി

‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Published

on

കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്‌സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.

Continue Reading

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

Trending