ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ യാത്രാ ബോട്ട് മുങ്ങി 15 പേരെ കാണാതായി. 40 പേരുമായി യാത്രയാരംഭിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണസേനയും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനമാരംഭിച്ചു.

നദിയില്‍ പാലം നിര്‍മിക്കാനായി കെട്ടിപ്പൊക്കിയ തൂണുകളിലൊന്നിലിടിച്ചായിരുന്നു അപകടം. തുടര്‍ന്ന് ബോട്ട് മറിയുകയായിരുന്നു. തലവരിപാലത്ത് നിന്നും പശുവുലങ്കയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമത്തില്‍ നിന്നും സ്‌കൂളിലേക്ക് പോവാന്‍ വിദ്യാര്‍ഥികള്‍ ബോട്ടാണ് കൂടുതലും ആശ്രയിക്കുന്നത്.