ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസ്. ആശുപത്രികളിലെ ദൃശ്യങ്ങളാണ് വാട്‌സാപ്പ് വഴി വ്യാപകമായി കൈമാറ്റം ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. മരണപ്പെട്ട പിഞ്ചുകുട്ടിയുടെ ഫോട്ടോ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നവയിലുണ്ട്. ബോട്ട് പൊക്കി എടുത്തു. നിലവില്‍ അപകട സ്ഥലത്തേക്ക് ആരും കാഴ്ച്ചക്കാരായി വരരുതെന്ന് പോലീസ് അറിയിച്ചു.