Connect with us

Video Stories

ട്രാക്ക് വിടുന്നത് ജേതാവായി തന്നെ: ബോള്‍ട്ട്

Published

on

 

ലണ്ടന്‍: ട്രാക്കിലെ വേഗ രാജാവ് സ്വര്‍ണ തിളക്കത്തോടെ കരിയര്‍ അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ ട്രാക്കിനോട് വിടപറയാനൊരുങ്ങുന്ന ബോള്‍ട്ട് ഇത്തവണ ചാമ്പ്യനായി തന്നെ മടങ്ങുമെന്ന ആത്മവിശ്വാസത്തിലാണ്. വെള്ളിയാഴ്ചത്തെ 100 മീറ്റര്‍ ഒന്നാം റൗണ്ടിന് മുന്നോടിയായി ബോള്‍ട്ട് ഇന്നലെ പരിശീലനം നടത്തി.
കോച്ച് ഗ്ലെന്‍ മില്‍സിനൊപ്പം പരിശീലനത്തിനെത്തിയ ബോള്‍ട്ടിന് അവസാന മത്സരത്തിന്റെ സമ്മര്‍ദ്ദമൊന്നും ഉണ്ടായിരുന്നില്ല. കോച്ചിനോട് ഫലിതം പറഞ്ഞും ചിരിച്ചും സമ്മര്‍ദ്ദത്തിന്റെ ലക്ഷണം പോലും കാണിക്കാതെയാണ് അദ്ദേഹം പരിശീലനം പൂര്‍ത്തിയാക്കിയത്. കരിയറിലെ ആറാം ലോക ചാമ്പ്യന്‍ഷിപ്പിന് തയാറെടുക്കുന്ന 30കാരന്‍ ബോള്‍ട്ട് ട്രാക്കിലൂടെ ഓടിയും പരിശീലകനുമായി ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടുമാണ് സമയം ചെലവിട്ടത്. 100 മീറ്റര്‍, 4ഃ100 മീറ്റര്‍ റിലേയിലുമാണ് ബോള്‍ട്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ലോകം മുഴുവനുമുള്ള അത്‌ലറ്റിക്‌സ് പ്രേമികള്‍ക്ക് ബോള്‍ട്ടിന്റെ പ്രകടനം കാണാനുള്ള അവസാന അവസരമായിരിക്കും ഇത്.
100 മീറ്ററില്‍ ലോക റെക്കോര്‍ഡിനു ഉടമയായ ബോള്‍ട്ട് ഇതിനോടകം 11 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. ആഗസ്ത് 12നാണ് 100 മീറ്റര്‍ ഫൈനല്‍. ലോകത്തെ ഏറ്റവും മികച്ച വേഗക്കാരനായിക്കൊണ്ടായിരിക്കും ലണ്ടനില്‍ നിന്നും തന്റെ മടക്കമെന്നാണ് ബോള്‍ട്ട് പറയുന്നത്. ട്രാക്കിനോട് വിടപറഞ്ഞാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുപ്പമായമണിയണമെന്നാണ് ബോള്‍ട്ടിന്റെ ആഗ്രഹം. അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങള്‍ മരുന്നടിയില്‍ കുടുങ്ങുന്നതിനെ കുറിച്ച് സംസാരിച്ച ബോള്‍ട്ട് ഇത്തരം സംഭവങ്ങള്‍ കായിക രംഗത്തിന്റെ അന്ത്യത്തിലേക്കാണ് നയിക്കുകയെന്ന് അഭിപ്രായപ്പെട്ടിരുന്നു. മരുന്നടി കായിക രംഗത്തിന് നല്ലതല്ലെന്ന് പറഞ്ഞ ബോള്‍ട്ട് കായിക രംഗത്തിന്റെ പുരോഗതിക്കു വേണ്ടിയാണ് അത്‌ലറ്റുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും പറഞ്ഞു.
2008ലെ ബീജിങ്, 2012ലെ ലണ്ടന്‍, 2016 റിയോ ഒളിംപിക്‌സുകള്‍ ഉള്‍പ്പെടെ എട്ട് ഒളിംപിക് മെഡലുകള്‍ ബോള്‍ട്ട് നേടിയിട്ടുണ്ട്്. 100 മീറ്റര്‍, 4ഃ100 മീറ്റര്‍ റിലേ, 200 മീറ്റര്‍ എന്നിവയില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയാണ് ഈ ജമൈക്കന്‍ താരം. 2015ല്‍ ബീജിങില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈ മൂന്നിനങ്ങളിലും ബോള്‍ട്ടായിരുന്നു ചാമ്പ്യനെങ്കിലും 200 മീറ്ററില്‍ ഇത്തവണ അദ്ദേഹം പങ്കെടുക്കുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ലോകകപ്പ് തോൽവിയ്ക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ് ബെല്‍ജിയം പരിശീലകനും

ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്‍റിന് മുമ്ബ് തന്നെ തീരുമാനിച്ചിരുന്നു

Published

on

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറ പുറത്തായതിന് പിന്നാലെ സ്ഥാനമൊഴിയുന്നതായി അറിയിച്ച്‌ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്.

‘എന്‍റെ അവസ്ഥ വളരെ വ്യക്തമാണ്. പരിശീലക സ്ഥാനത്ത് എന്‍റെ അവസാനമാണിത്. ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്‍റിന് മുമ്ബ് തന്നെ തീരുമാനിച്ചിരുന്നു. ദീര്‍ഘകാലം ടീമിനെ പരിശീലിപ്പിച്ച്‌ വരികയായിരുന്നു. ഞാന്‍ രാജിവച്ച്‌ ഒഴിയുന്നില്ല. അങ്ങനെ എന്‍റെ റോള്‍ അവസാനിക്കുകയാണ്’ എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഖത്തറിലെ പുറത്താകലിന് പിന്നാലെ സ്ഥാനമൊഴിയുകയാണെന്ന് മാര്‍ട്ടിനസ് വ്യക്തമാക്കിയതായി ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയോട് 0-0ന് സമനില വഴങ്ങിയതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണാണ് ബെല്‍ജിയത്തിന്‍റെ ഗോള്‍ഡന്‍ ജനറേഷന്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്. ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോ ഗ്രൂപ്പ് ചാമ്ബ്യന്‍മാരായും ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറിലെത്തി.

Continue Reading

Video Stories

പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്

മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര്‍ മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.

Published

on

തുടര്‍ച്ചയായ രണ്ടാം വട്ടവും കരുത്തരായ ജര്‍മനി ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരിക്കുന്നു.2014ല്‍ കിരീടം നേടിയതിനു ശേഷം ഇതുവരെ അവര്‍ക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടുവാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മനി അവസാന മത്സരത്തില്‍ കോസ്റ്ററിക്കയെ തകര്‍ത്തുവിട്ടത്. ചെല്‍സി താരം കായ് ഹാവര്‍ട്‌സ് മത്സരത്തില്‍ ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി.പത്താം മിനിറ്റില്‍ തന്നെ ജര്‍മനി മുന്നിലെത്തുകയുണ്ടായി. റൗമിന്റെ പാസില്‍ നിന്നും ഗ്‌നാബ്രിയാണ് ലക്ഷ്യം കണ്ടത്. ശേഷം പുരോഗമിച്ച മത്സരത്തില്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ ഒന്നുംതന്നെ പിറന്നില്ല.

തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ച് അമ്പത്തിയെട്ടാം മിനിറ്റില്‍ തന്നെ കോസ്റ്റാറിക്ക ഗോള്‍ മടക്കി. യെല്‍റ്റ്‌സിന്‍ റ്റെജഡയായിരുന്നു അവരെ ഒപ്പമെത്തിച്ചത്. പിന്നീട് നിരന്തരം ലീഡ് നേടുവാനുള്ള ജര്‍മനിയുടെ ശ്രമങ്ങള്‍ ആണ് കാണുവാന്‍ കഴിഞ്ഞത്. എന്നാല്‍ എഴുപതാം മിനിറ്റില്‍ ന്യൂയറിന്റെ സെല്‍ഫ് ഗോളില്‍ കോസ്റ്റാറിക്ക ലീഡ് നേടി. വീണ്ടുമൊരു അട്ടിമറി ജര്‍മനി മണുക്കുന്നുവെന്ന് തോന്നിയ നിമിഷം. എന്നാല്‍ വെറും 3 മിനിട്ടിന്റെ ഇടവേളയില്‍ സബ് ആയി കളത്തിലിറങ്ങിയ ഹാവര്‍ട്‌സിലൂടെ ജര്‍മനി ഗോള്‍ മടക്കി.

തുടര്‍ന്ന് വിജയഗോളിനായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഹാവര്‍ട്‌സ് ടീമിന്റെ മൂന്നാം ഗോളും തന്റെ ഇരട്ടഗോളും പൂര്‍ത്തിയാക്കി. ഗ്‌നാബ്രിയായിരുന്നു ഗോളില്‍ പങ്കാളിയായത്. 4 മിനിറ്റിന് ശേഷം ഫുള്‍ക്രഗ് കൂടി സ്‌കോര്‍ ചെയ്തതോടെ ജര്‍മന്‍ പട്ടിക പൂര്‍ത്തിയായി. സനെയാണ് ഗോളിന് വഴിയിരുക്കിയത്.

ഒടുവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മന്‍ പട വിജയം സ്വന്തമാക്കുകയായിരുന്നു. മികച്ചൊരു വിജയം നേടിയിട്ടും നോക്കൗട്ടിലേക്ക് പ്രവേശിക്കുവാന്‍ കഴിയാതിരുന്നത് അവര്‍ക്ക് വലിയ തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഏറ്റ പരാജയമാണ് ഈയൊരു വിധി എഴുതിയത്.മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര്‍ മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.

 

Continue Reading

india

ഗുജറാത്ത് തിരഞ്ഞെടുപ്പ്: 60.2 ശതമാനം പോളിങ് പൂര്‍ത്തിയാക്കി ആദ്യഘട്ട വോട്ടെടുപ്പ്

കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു

Published

on

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 60.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തികച്ചും സമാധാനപരമായിരുന്നു വോട്ടെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്.

14,382 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ വരവ് ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 339 സ്വതന്ത്രര്‍ ഉള്‍പ്പടെ ബി.എസ്.പി.(57), ഭാരതീയ െ്രെടബല്‍ പാര്‍ട്ടി(14), സി.പി.എം.(4) എന്നിങ്ങനെയാണ് മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം.

2017ലെ തിരഞ്ഞെടുപ്പില്‍ 89 മണ്ഡലങ്ങളില്‍ 48 എണ്ണം ബി.ജെ.പി. യുടെ കയ്യിലായിരുന്നു. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് ജയിച്ചത്.

Continue Reading

Trending