ബഗ്ദാദ്: മണിക്കൂറുകള്‍ക്കിടെ ബഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. അല്‍ ഷാഹ്ദ ബ്രിഡ്ജിലും കരാടയിലുമാണ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അല്‍ ഷാഹ്ദയില്‍ കാറിലെത്തിയ ചാവേറാണ് സ്‌ഫോടനം നടത്തിയത്. എട്ട് പേര്‍ ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം കരാടയിലായിരുന്നു സ്‌ഫോടനം അരങ്ങേറിയത്. ഐസ്‌ക്രിം പാര്‍ലറിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.