Connect with us

More

ഇത് കളിയല്ല കാര്യം ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക് നടുവിലൂടെ ടോയ് കാറുമായി കുഞ്ഞ്

Published

on

ടോയ് കാറുമായി നടു റോഡില്‍ വിലസുന്നത് ഏതൊരു കുട്ടിയുടെയും സ്വപ്‌നമാണ്. എന്നാല്‍ അത് യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചാലോ? ചൈനയിലെ ലിഷൂവി പ്രവിശ്യയില്‍ അത്തരമൊരു രസകരമായ, എന്നാല്‍ അമ്പരിപ്പിക്കുന്നതുമായ സംഭവം അരങ്ങേറി. ചുറ്റും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ സ്വന്തം ടോയ് കാറുമായി കുതിക്കുന്ന കുഞ്ഞിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Watch Video:

https://www.youtube.com/watch?v=rK1mY2QKZ5k

 

കാറും ബസുമെല്ലാം അവനെ തട്ടി തട്ടിയില്ലെന്ന അവസ്ഥയിലായിരുന്നു. കണ്ടുനിന്നവരെല്ലാം അമ്പരന്നു നില്‍ക്കുമ്പോഴും റോങ് സൈഡിലൂടെ ഒരു കുലുക്കവുമില്ലാതെ കുഞ്ഞ് മുന്നോട്ട് കുതിക്കുകയായിരുന്നു. മാത്രവുമല്ല ചുറ്റും വാഹനങ്ങള്‍ തന്നെ മറികടക്കുന്നതും ഇടിക്കാന്‍ വരുന്നതുമെല്ലാം ഒരു കൂസലുമില്ലാതെയാണ് അവന്‍ എതിരേറ്റത്. കുഞ്ഞിന്റെ സാഹസിക യാത്രയേക്കാള്‍ രസകരം എതിരെ വന്ന വാഹനക്കാരുടെ മനോഭാവമാണ്. കുഞ്ഞിനെ കണ്ടിട്ടും പ്രത്യേക ശ്രദ്ധയൊന്നുമില്ലാതെ വാഹനങ്ങള്‍ കടന്നുപോയി. ഒടുവില്‍ പൊലീസെത്തി കുഞ്ഞിനെയും കുഞ്ഞികാറിനെയും ‘കസ്റ്റഡിയിലെടുത്തു’. എന്നാല്‍ കുഞ്ഞ് റോഡിലെത്തിയത് എങ്ങനെ എന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തതമായിട്ടില്ല.

Also Watch : 

https://www.youtube.com/watch?v=cITEBZKxtKA

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം; യുവകര്‍ഷകന്‍ മരിച്ചു, 2 ദിവസം മാര്‍ച്ച് നിര്‍ത്തി വെക്കും: നേതാക്കൾ

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ’ മാര്‍ച്ച് പുനരാരംഭിച്ച ദിനം കര്‍ഷകരെ രൂക്ഷമായി നേരിട്ട് പോലീസ്. ഹരിയാണയിലെ ഖനൗരി അതിര്‍ത്തിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ശുഭ്കരണ്‍ എന്ന കര്‍ഷകയുവാവ് മരണത്തിന് കീഴടങ്ങിയതായി പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ. സുഖ്പാല്‍ സിങ് ഖൈറ അറിയിച്ചു. എന്നാല്‍, പോലീസ് ഇക്കാര്യം നിഷേധിച്ചു.

ശുഭ്കരണിനു നേര്‍ക്ക് പോലീസ് വെടിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശുഭ്കരണിന്റെ മരണം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. അതേസമയം, ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്നാണ് ഹരിയാണ പോലീസിന്റെ വാദം. അഭ്യൂഹങ്ങള്‍ മാത്രമാണ് പരക്കുന്നതെന്നും പോലീസ് എക്സില്‍ കുറിച്ചു.

ഖനൗരിയില്‍നിന്നു മൂന്ന് പേരെ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലെത്തിച്ചതായി ഡോ. രേഖി പറഞ്ഞു. അവരില്‍ ഒരാള്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണ്. മരിച്ച വ്യക്തിക്ക് തലയില്‍ വെടിയേറ്റിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

അതിനിടെ, ഖനൗരിയില്‍ ശുഭ്കരണ്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് മാര്‍ച്ച് നിര്‍ത്തിവയ്ക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യും. മുന്നോട്ടുള്ള നീക്കത്തെക്കുറിച്ച വ്യക്തത വരുത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു കടന്നുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാനുള്ള കര്‍ഷകരുടെ ശ്രമത്തെ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോ?ഗിച്ചാണ് പോലീസ് നേരിട്ടത്. പയര്‍വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു.

Continue Reading

kerala

വളപട്ടണം വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സിൽ തീപിടുത്തം

നമ്പർ 2 പ്ലാന്റില്‍ ബോർഡ് ഫോം യന്ത്രത്തിന്റെ അടി ഭാഗത്ത് ഹൈഡ്രോളിക് എൻജിനില്‍ തീപിടിക്കുകയായിരുന്നു

Published

on

കണ്ണൂര്‍: വളപട്ടണത്ത് വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സിൽ തീപിടുത്തം. ഹാർഡ് ബോർഡ് സെക്ഷനിലാണ് അഗ്നിബാധയുണ്ടായത്. നമ്പർ 2 പ്ലാന്റില്‍ ബോർഡ് ഫോം യന്ത്രത്തിന്റെ അടി ഭാഗത്ത് ഹൈഡ്രോളിക് എൻജിനില്‍ തീപിടിക്കുകയായിരുന്നു.

മോട്ടറും കേബിളുകളും ഇലക്ട്രിക് പാർട്ടുകളും കത്തി നശിച്ചു. ബുധനാഴ്ച രാത്രി 9.30നാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. തയ്യാറാക്കി വെച്ച ബോർഡുകളിലേക്ക് തീ വ്യാപിക്കാത്തതിനാൽ കൂടുതൽ നാശ നഷ്‌ടം ഒഴിവായി.

കണ്ണൂർ അഗ്നിരക്ഷാസേനയിലെ അസി.സ്‌റ്റേഷൻ ഓഫീസർ എം എസ് രമേശൻ, ഗ്രേഡ് അസി.സ്‌റ്റേഷൻ ഓഫീസർ എം കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ ഒരു യൂണിറ്റും ഫാക്ടറിയുടെ 2 യൂണിറ്റും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Continue Reading

crime

ക്രിമിനൽ കേസ് പ്രതി തോക്കുമായി മെഡിക്കൽ കോളജിൽ; പിടികൂടാനായില്ല

സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ആശുപത്രിയിലെത്തിയത്

Published

on

തിരുവനന്തപുരം: തോക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. എയര്‍ഗണ്ണുമായി അത്യാഹിത വിഭാഗത്തില്‍ ഓടിക്കയറുകയായിരുന്നു. കല്ലമ്പലം സ്വദേശി സതീഷ് സാവണ്‍ ആണ് മെഡിക്കല്‍ കോളേജില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്.

സുരക്ഷാ ജീവനക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. ഒരു കേസിൽ ജയിലിലായിരുന്ന സതീഷ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. നാലരയോടെയാണ് ഇയാൾ ആശുപത്രിക്കുള്ളിൽ എത്തിയത്. സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ആശുപത്രിയിലെത്തിയത്.

എയര്‍ ഗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സതീഷ്. മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending