വേഗത്തിന്റെ പുതിയ ക്രിക്കറ്റ് രൂപമായ ട്വന്റിട്വന്റി മത്സരങ്ങളില്‍ ബാറ്റ്‌സ്മാന്മാര്‍ വ്യത്യസ്ത ഷോട്ടുകള്‍ അടിക്കുന്നത് ആരാധകരുടെ ആവേശമായി മാറാറുണ്ട്. ഇന്ത്യയുടെ കൂള്‍ ക്യാപ്റ്റന്‍ ധോനിയുടെ ഹെലിക്കോപ്റ്റര്‍ ഷോട്ടും പാക് ബാറ്റ്മാന്‍ മിസ്ബാഹുല്‍ ഹക്കിന്റെയും ന്യൂസീലാന്റ് താരം ബ്രണ്ടന്‍ മക്കുല്ലത്തിന്റെയും സ്‌കൂപ് ഷോട്ടുകളും അത്തരം അവേശ കാഴ്ചകളാണ്.

ചുരുങ്ങിയ ബോളുകളില്‍ വളരെ വേഗം റണ്‍ സ്‌കോര്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരം വ്യത്യസ്ത ഷോട്ടുകള്‍ക്ക് ബാറ്റ്‌സ്മാന്മാര്‍ മുതിരുന്നത്. എ്ന്നാല്‍ അത്തരത്തിലൊരു കിടിലന്‍ ഷോട്ടാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ക്രിക്കറ്റ് ആരാധകരെ അദ്ഭുതപ്പെടുത്തി പ്രചരിക്കുന്നത്.

ഇംഗ്ലണ്ടില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് ബൗളറെ തീര്‍ത്തും കണ്‍ഫ്യൂഷനിലാക്കിയ ആ വാള്‍പ്പഴറ്റ് ഷോട്ട് പിറന്നത്. ബോളര്‍ പന്തെറിയാനായി ഓടി വരുമ്പോള്‍ ബാറ്റ്‌സ്മാന്‍ ക്രീസില്‍ വാള്‍ ചുഴറ്റുന്ന പോലെ തന്റെ ബാറ്റ് ചുഴറ്റകയാണ് ചെയ്യുന്നത്.
എവിടെ പന്തെറിയണമെന്നറിയാതെ ആകെ കുഴഞ്ഞ ബൗളര്‍ ഒടുവില്‍ മിഡില്‍ സ്റ്റംപിന് നേരെ ബൗള്‍ ചെയ്യുന്നു. ഉടനടി നിലവിലെ വാള്‍പ്പഴറ്റ് നിര്‍ത്തി പന്തിനെ ബൗണ്ടറിയിലേക്ക് പായിക്കുകയാണ് ബാറ്റ്‌സ്മാന്‍.

ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഈ അപൂര്‍വ്വയിനം ബാറ്റിഗ് സ്റ്റൈല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

വീഡിയോ കാണാം..