ബ്രസീലിയ: തിരിച്ചറിയാതിരിക്കുന്നതിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി പൊലീസിനെ വെട്ടിച്ചു നടന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്നു രാജാവ് ലൂയിസ് കാര്‍ലോസ് റോച്ച ബ്രസീലില്‍ അറസ്റ്റില്‍. വൈറ്റ് ഹെഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് തെക്കേ അമേരിക്കയില്‍ വന്‍ മയക്കുമരുന്നു ശൃംഖലയുണ്ട്. മാട്ടോ ഗ്രോസൊ സ്‌റ്റേറ്റിലെ സോറിസോയില്‍നിന്നാണ് റോച്ചയെ പിടികൂടിയത്.

ddqm1zaxoaiim16_96765246_f8f31603-5033-4920-972b-7effd28db2c1

ബൊളീവിയയിലും പെറുവിലും കൊളംബിയയിലും ഉല്‍പാദിപ്പിക്കുന്ന കൊക്കേയ്ന്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കടത്തിയാണ് ഇയാള്‍ മയക്കുമരുന്നു വിറ്റിരുന്നത്. എതിരാളികളെ ഉന്മൂലനം ചെയ്തും ഭീഷണിപ്പെടുത്തിയും ഭീകരത സൃഷ്ടിച്ചിരുന്ന റോച്ചക്കെതിരെ ബ്രസീലില്‍ നിരവധി കേസുകളുണ്ട്. 100 ദശലക്ഷം ഡോളറിന്റെ സ്വത്തിന് ഉടമയാണ്. അടുത്ത ഘട്ടത്തില്‍ അവ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.