പനാജി: ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഗോവയില്‍ തുടക്കം. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദം ഉച്ചകോടിയില്‍ മുഖ്യ ചര്‍ച്ചാവിഷയമാകും. ഭീകരതയെ പിന്തുണക്കുന്ന പാക് നിലപാട് ഇന്ത്യ ഉന്നയിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ എന്നിവരുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ഉന്നയിക്കും. ഭീകരത പിന്തുണ രാജ്യങ്ങള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും.

pm-modi-with-brics-leaders-in-china_650x400_81476346712

ലക്ഷ്യപ്രാപ്തിക്കു പ്രതികൂലമാകുന്ന അന്താരാഷ്ട്ര, മേഖലാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ബ്രിക്‌സ്, ബിംസ്‌ടെക് ഉച്ചകോടികളില്‍ ചര്‍ച്ചചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (ബ്രിക്‌സ്) രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാനും വികസനം, സുസ്ഥിരത, നവീകരണം എന്നീ പൊതു ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഉച്ചകോടി സഹായിക്കുമെന്നും മോദി പറഞ്ഞു.