Connect with us

News

ബ്രിട്ടന്‍ കെ.എം.സി.സി നേതാക്കള്‍ എം. എ യൂസുഫലിയുമായി കൂടിക്കാഴ്ച നടത്തി

ബ്രിട്ടന്‍ കെ.എം.സി.സി നേതാക്കള്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം. എ യൂസുഫലിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി.

Published

on

ലണ്ടന്‍: ബ്രിട്ടന്‍ കെ.എം.സി.സി നേതാക്കള്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം. എ യൂസുഫലിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി. യു.എ.ഇ. കെ.എം.സി.സി. പ്രസിഡണ്ട് ഡോ: പുത്തൂര്‍ റഹ്മാന്‍ പങ്കെടുത്തു. മുന്‍ കാലങ്ങളെ അപേക്ഷിച് ധാരാളം മലയാളികള്‍ തൊഴിലിനായും ഉപരിപഠനത്തിന് ബ്രിട്ടനില്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ കെ. എം. സി. സി നടത്തുന്ന പ്രവര്‍ത്തനങ്ങളും അതോടൊപ്പം പ്രവാസികളുടെ ക്ഷേമത്തിനായി നോര്‍ക്ക അടക്കമുള്ള എല്ലാ സംവിധാനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റ് ആവശ്യകതയും ചര്‍ച്ചയായി.

വിവിധ രാജ്യങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് കെ.എം.സി.സിയെന്നും താന്‍ ആദരവോടെയാണു നോക്കിക്കാണുന്നതെന്നും ഏത് വേദിയിലും അത് പറയാറുണ്ടെന്നും എം. എ യൂസുഫലി പറഞ്ഞു. ബ്രിട്ടന്‍ കെ.എം.സി.സി യുടെ പരിഗണനയിലുള്ള പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. ബ്രിട്ടന്‍ കെ.എം.സി.സി പ്രസിഡണ്ട് അസ്സൈനാര്‍ കുന്നുമ്മല്‍, ജനറല്‍ സെക്രട്ടറി സഫീര്‍ പേരാംബ്ര, ചെയര്‍മാന്‍ കരീം മാസ്റ്റര്‍ മേമുണ്ട, ഓര്‍ഗനൈസിംഗ് സെക്രട്ടറി അര്‍ഷാദ് കണ്ണൂര്‍, സെക്രട്ടറി സുബൈര്‍ കോട്ടക്കല്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

india

ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Published

on

ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഏപ്രില്‍ 21 തിങ്കളാഴ്ച മൂന്നു മണിയോടെ മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.

കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയില്‍ വിദഗ്ധനായിരുന്നു. ആന്‍ജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഡോ. മാത്യു സാമുവല്‍ ആദരിക്കപ്പെടുന്നത്. 2000ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഡോ. മാത്യു സാമുവല്‍ ആണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.

1948 ജനുവരി 6ന് കോട്ടയത്ത് ജനിച്ച ഡോ. മാത്യു സാമുവല്‍, ആലുവ യു.സി കോളജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് 1974ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് എം.ഡിയും മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് കാര്‍ഡിയോളജിയില്‍ ഡി.എം ബിരുദവും നേടി. പീഡിയാട്രിക് സര്‍ജറിയില്‍ ട്യൂട്ടര്‍ ആയാണ് ഡോ. മാത്യു സാമുവല്‍ മെഡിക്കല്‍ കരിയര്‍ ആരംഭിക്കുന്നത്.

ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍, ലീലാവതി ഹോസ്പിറ്റല്‍, ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍, മുംബൈ സൈഫി ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത ആശുപത്രികളില്‍ ഡോ. മാത്യു സാമുവല്‍ സേവനം ചെയ്തു.

ബീനാ മാത്യുവാണ് മാത്യു സാമുവല്‍ കളരിക്കലിന്റെ ഭാര്യ. അന്ന മാത്യു, സാം മാത്യു എന്നിവരാണ് മക്കള്‍.

 

 

 

 

Continue Reading

india

യുപിയില്‍ ബലാത്സംഗക്കേസ് പ്രതിയെ കാളവണ്ടിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് നഗ്‌നരാക്കി നാട്ടുകാര്‍

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Published

on

ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയില്‍ ബലാത്സംഗക്കേസില്‍ പ്രതിയായ 22കാരനെ കാളവണ്ടിയില്‍ കെട്ടിയിട്ട്, വസ്ത്രം വലിച്ചെറിഞ്ഞ്, പരസ്യമായി ആക്രമിച്ചു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

താഴത്തെ ശരീരം ഉരിഞ്ഞ് കാളവണ്ടിയില്‍ കെട്ടിയിട്ടിരിക്കുന്ന മനുഷ്യനെ കാണിക്കുന്നതാണ് വീഡിയോ. നിരവധി പുരുഷന്മാരും സ്ത്രീകളും പശ്ചാത്തലത്തില്‍ കേള്‍ക്കാം, ചിലര്‍ നായയെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നതും മറ്റുള്ളവര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

അതേസമയം വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ പരാതി നല്‍കി.

ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിതയുടെ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഇതേ ഗ്രാമത്തിലെ മറ്റൊരു സമുദായത്തില്‍പ്പെട്ട സ്ത്രീ നല്‍കിയ ബലാത്സംഗക്കേസിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് (സിറ്റി) രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു.

Continue Reading

kerala

പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍

കടമ്പഴിപ്പുറം സ്വദേശി രാംദാസ് ആണ് കൊല്ലപ്പെട്ടത്.

Published

on

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടമ്പഴിപ്പുറം സ്വദേശി രാംദാസ് ആണ് കൊല്ലപ്പെട്ടത്. അമ്പലപ്പാറ സ്വദേശി ഷണ്മുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷണ്മുഖന്റെ കണ്ണമംഗലത്തെ വീട്ടില്‍ വച്ചായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Trending