X

കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടി: യദ്യൂരപ്പയുടെ വലംകൈ മഞ്ജുനാഥ ഗൗഡയും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ജെ.ഡി.എസില്‍

 

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ കര്‍ണാടകയിലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് മഞ്ജുനാഥ ഗൗഡയുടെ നേതൃത്വത്തില്‍ ഒരു സംഘം ബി.ജെ.പി വിട്ട് ജെ.ഡി.എസില്‍ ചേര്‍ന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പയുടെ വലം കൈയായി അറിയപ്പെടുന്ന മഞ്ജുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തീര്‍ത്ഥഹള്ളി മണ്ഡലത്തില്‍ നിന്നും 600 വോട്ടിന് തോറ്റിരുന്നു.

ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുടെ ബംഗളൂരുവിലെ വസതിയിലെത്തിയാണ് മഞ്ജുനാഥ ഗൗഡയും അനുയായികളും ജെ.ഡി.എസ് അംഗത്വം സ്വീകരിച്ചത്. സംസ്ഥാന ബി.ജെ.പി നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നാണ് മഞ്ജുനാഥ ഗൗഡ പാര്‍ട്ടി വിട്ടതെന്നാണ് സൂചന. നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങളോടൊപ്പം ചേരുമെന്ന് കഴിഞ്ഞ ദിവസം യദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി അദ്ദേഹത്തിന്റെ വലംകൈയായ മഞ്്ജുനാഥയുടെ പാര്‍ട്ടി മാറ്റം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.

chandrika: