kerala

നേര്യമംഗലത്ത് ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്

By webdesk14

March 05, 2023

ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. വില്ലന്‍ചിറയ്ക്ക് സമീപമാണ് അപകടം. അപകടകാരണം വ്യക്തമല്ല. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.