ഏഴു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹിയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്ന്. കര്‍ണാടകയിലെ നഞ്ചംഗുഡ്, ഗുണ്ടല്‍പേട്ട്, മധ്യപ്രദേശിലെ അട്ടാര്‍, ബന്ധാവ്ഗഡ് നിയമസഭാ മണ്ഡലങ്ങളിലും അസം, ഹിമാചല്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, സിക്കിം സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉച്ചയോടെ ഏഴു സംസ്ഥാനങ്ങളിലെയും ചിത്രങ്ങള്‍ വ്യക്തമാകും.