Connect with us

kerala

മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞു വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് കനാല്‍ ഇടിഞ്ഞു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു

Published

on

കൊച്ചി: മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു. വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കനാല്‍ ആണ് ഇടിഞ്ഞത്. കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനാല്‍ ഇടിഞ്ഞുവീണത്. അപകടത്തിന്‍ ഗതാഗതം സ്തംഭിച്ചു.

മലങ്കര ഡാമില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ ആണ് ഇടിഞ്ഞത്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ പണ്ടപ്പിള്ളി ആരക്കുന്നതിനു സമീപമാണ് അപകടം ഉണ്ടായത്.

കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് വന്‍തോതില്‍ മണ്ണും വെള്ളവും റോഡിലേക്ക് ഇരച്ചെത്തി. ഗതാഗതം സതംഭിച്ചു. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ചെളിയും വെള്ളവും നീക്കിയതിനെത്തുടര്‍ന്നാണ് ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചത്.

നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് കനാല്‍ ഇടിഞ്ഞു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തെത്തുടര്‍ന്ന് ഈ ഭാഗത്തേക്ക് വെള്ളം കടത്തിവിടുന്നത് നിര്‍ത്തി വെച്ചു.

kerala

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

കേരള തീരത്ത് ഇന്ന് അർദ്ധരാത്രി വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

gulf

ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്, ദമ്മാം.

സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.

Continue Reading

kerala

പിണറായി ലോകായുക്തയുടെ ശവമടക്ക് നടത്തിയെന്നു സുധാകരന്‍

മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു

Published

on

അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ ഏക സ്വതന്ത്രസ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പറഞ്ഞു. ഇതിന് മുഖ്യകാര്‍മികത്വം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാതെ ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളത്. ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ട് എന്ന നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അവിഹിതമായ നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുമ്പ് മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

Trending