Connect with us

india

തുടര്‍ന്നു പോകാന്‍ കഴിയില്ല; സുഭാഷ് ചന്ദ്രബോസിന്റെ മരുമകന്‍ ബി.ജെ.പി വിട്ടു

നേതാജിയുടെ ആശയങ്ങള്‍ കൊണ്ടുപോകുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Published

on

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്‍ ചന്ദ്രകുമാര്‍ ബോസ് ബി.ജെ.പി വിട്ടു. നേതാജിയുടെ ആശയങ്ങള്‍ കൊണ്ടുപോകുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് രാജിക്കത്ത് അയച്ചു.

താന്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നേതാജിയുടെയും സഹോദരന്‍ ശരത് ചന്ദ്രബോസിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പിന്തുണ ലഭിച്ചില്ലെന്ന് നഡ്ഡയ്ക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരു പദ്ധതി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ആ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ബിജെപി അംഗമായി തുടരാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു.

പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ചന്ദ്രകുമാര്‍ ബോസ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മോദി ഭരണകൂടത്തിന്‍റെ മരണമണി മുഴങ്ങി, കെജ്‌രിവാളിന്‍റെ ജാമ്യം ശുഭപ്രതീക്ഷ’: കെ സുധാകരൻ

മൂന്നുഘട്ടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മോദിയും കൂട്ടരും കടുത്ത പരിഭ്രാന്തിയിലാണെന്നും സുധാകരന്‍ പറഞ്ഞു.

Published

on

മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു സുധാകരന്‍. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു കുറിപ്പ് പങ്കുവച്ചത്.

നരേന്ദ്ര മോദിയുടെയും, ബിജെപിക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ച സുപ്രിം കോടതിവിധി. ഈ വിധി ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന്റെ സാധ്യതകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ പ്രചരണ രംഗത്തേക്കുള്ള കെജ്രിവാളിന്റെ മടങ്ങിവരവ് മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ജനാധിപത്യ ചേരിയുടെ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്നതില്‍ സംശയമില്ല. മൂന്നുഘട്ടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മോദിയും കൂട്ടരും കടുത്ത പരിഭ്രാന്തിയിലാണെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

നരേന്ദ്ര മോദിയുടെയും, ബിജെപിക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതിവിധി. പ്രസ്തുത വിധി ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്കുന്നതാണ്.

ഇന്ത്യാ സഖ്യത്തിന്റെ സാധ്യതകള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ പ്രചരണ രംഗത്തേക്കുള്ള കെജരിവാളിന്റെ മടങ്ങിവരവ് മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ജനാധിപത്യ ചേരിയുടെ പോരാട്ടത്ങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്നതില്‍ സംശയമില്ല.
മൂന്നുഘട്ടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മോദിയും കൂട്ടരും കടുത്ത പരിഭ്രാന്തിയിലാണ്. വര്‍ഗീയത വാരിവിളിമ്പിയിട്ടും ജനങ്ങള്‍ മോദിയോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുമെന്നതില്‍ സംശയമില്ല.ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യസഖ്യത്തിന്റെ സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരുന്നത് തടയാന്‍ ആര്‍ക്കുമാവില്ല എന്ന് ഫാഷിസ്റ്റ് ശക്തികള്‍ക്കു വരും നാളുകളില്‍ വ്യക്ത്യമാകും.

 

Continue Reading

india

സംവാദത്തിന് തയാർ, പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തിൽ സംശയം -രാഹുൽ ഗാന്ധി

ലഖ്‌നോവിൽ സാമൂഹിക സംഘടനയായ സമൃദ്ധ ഭാരത് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

Published

on

നരേന്ദ്ര മോദിയുമായി സംവാദത്തിന് തയാറാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തിൽ സംശയമാണെന്നും രാഹുൽ പറഞ്ഞു. ലഖ്‌നോവിൽ സാമൂഹിക സംഘടനയായ സമൃദ്ധ ഭാരത് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

“അദ്ദേഹവുമായി സംവാദത്തിന് 100 ശതമാനം ഞാൻ തയാറാണ്. പക്ഷേ പ്രധാനമന്ത്രിയെ എനിക്കറിയാം. അദ്ദേഹം എന്നോട് സംവാദത്തിന് വരില്ല”-രാഹുൽ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മോദിയുമായി സംവാദത്തിന് തയാറാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 200-180 സീറ്റുകൾ മാത്രമേ നേടൂവെന്നും ചോദ്യോത്തര വേളയിൽ രാഹുൽ അവകാശപ്പെട്ടു.

തനിക്ക് അധികാരമോഹമില്ല. 15-20 വർഷം ബാക്കിയുണ്ട്. അതിനാൽ രാജ്യത്തെ 90 ശതമാനം വരുന്ന ഒ.ബി.സി, ദലിത്, ആദിവാസി, ഉയർന്ന ജാതികളിലെ ദരിദ്രർ എന്നിങ്ങനെയുള്ളവർക്ക് നല്ലത് ചെയ്യാൻ താൻ ആഗ്രഗിക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.

സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി. ലോകൂർ, മുൻ ഹൈകോടതി ജഡ്‍ജി എ.പി. ഷാ, ‘ദി ഹിന്ദു’ മുൻ പത്രാധിപർ എൻ. റാം എന്നിവരടങ്ങുന്ന സംഘം ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവർക്കും അയച്ച ക്ഷണപത്രത്തിന്റെ കോപ്പി അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

Continue Reading

india

കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി

ഉച്ചയ്ക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും.

Published

on

പുതിയ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി. സ്ഥിരതയുള്ള സർക്കാരിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പ്രചാരണം നടത്തണം. അഴിമതിയും വികസനവും പ്രചാരണ വിഷയം ആകണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദേശം.

വീടുകൾ കയറിയുള്ള പ്രചാരണത്തിൽ ശ്രദ്ധയൂന്നാൻ നിർദേശിച്ച് ബിജെപി നേതൃത്വം. അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രത നിർദേശം. അതേസമയം ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്.

രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേയ്ക്കാണ് ആദ്യം പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും. ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാർത്താ സമ്മേളനത്തിൽ പറയുക. ബിജെപിക്കെതിരെ കടുത്ത രീതിയിലുള്ള വിമർശനവും ഉണ്ടായേക്കും.

ഇന്ന് വൈകിട്ട് സൗത്ത് ഡൽഹിയിൽ നടക്കുന്ന ആംആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും. പാർട്ടിക്ക് ശക്തമായ വേരുകളുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ഊർജസ്വലമാക്കി മുന്നോട്ട് പോകാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.

Continue Reading

Trending