തിരുവനന്തപുരം: സി.പി.ഐ (എം) ഇടുക്കി ജില്ലാ നേതാവിന്റെ മകന്‍ കാര്‍ അപകടത്തില്‍ മരിച്ചു. നേതാവും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പണിക്കന്‍കുടി ഞാറക്കുളം മഞ്ജുഷ്(34) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന പിതാവും സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗവുമായ എന്‍.വി ബേബി(60) , മാതാവ് ആന്‍സി (54), െ്രെഡവര്‍ ജയന്‍ (45) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇസ്രയേല്‍ യാത്ര കഴിഞ്ഞ് മടങ്ങി വരുന്ന പിതാവിനേയും അമ്മയേയും നെടുംബാശേരി വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടവരുമ്പോഴായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 5.30ന് കരിമണല്‍ പോലീസ് സ്‌റ്റേഷന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചുതന്നെ മഞ്ജുഷ് മരണമടഞ്ഞു.