ലോകത്തെ ആശങ്കയിലാഴ്ത്തുന്ന റാന്‍സംവെയര്‍ വൈറസ് ഉത്തരകൊറിയയുടെ നിര്‍മിതിയാണെന്ന് അഭ്യൂഹം. വാണക്രൈ വൈറസിന്റെ ആദ്യ പതിപ്പുകള്‍ കൊറിയന്‍ വെബ്‌സൈറ്റുകളില്‍ കണ്ടെത്തിയതാണ് ഈ സംശയം ബലപ്പെടാന്‍ കാരണം. ഉത്തരകൊറിയയിലെ ഹാക്കിങ് ഗ്രൂപ്പായ ലസാറസിന്റെ വെബ്‌സൈറ്റിലാണ് വാണക്രൈയുടെ വകഭേദങ്ങള്‍ കണ്ടെത്തിയത്. ഇക്കാര്യം പ്രമുഖ ആന്റി വൈറസ് നിര്‍മാതാക്കളായ കാസ്പരസ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ഹാക്കിങ് നടത്തി 810 ഡോളര്‍ തട്ടിയൊടുത്തുവെന്ന ചരിത്രവും കൊറിയയുടെ ലസാറസിനുണ്ട്.