റാന്‍സംവെയര്‍ ആക്രമണത്തില്‍ പെട്ട് ‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ സിനിമയും. ജോണി ഡെപ് നായകനായ ചിത്രം പണം കൊടുത്തില്ലെങ്കില്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. വാള്‍ട്ട് ഡിസ്‌നി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഒരാഴ്ച്ചക്കുള്ളില്‍ ചിത്രം പുറത്തിറങ്ങാനിരിക്കുകയായിരുന്നു. അതിനിടെയാണ് ഹാക്കര്‍മാര്‍ രംഗത്തെത്തിയത്. അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ചിത്രത്തിന്റെ ഭാഗങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണി. അഞ്ചുമിനിറ്റ് ദൈര്‍ഘ്യങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയിപ്പ്. എന്നാല്‍ പണം നല്‍കാന്‍ തയ്യാറല്ലെന്ന് ഡിസ്‌നി സി.ഇ.ഒ ബോബ് ഇഗര്‍ പറഞ്ഞു. ബിറ്റ്‌കോയനില്‍ തന്നെയാണ് മോചനപ്പണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുപോലെ മറ്റിടങ്ങളിലും ഹാക്കര്‍മാരുടെ ഭീഷണി ഉണ്ടായിട്ടുണ്ട്. ‘ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്’ എന്ന സീരിയല്‍ ഹാക്ക് ചെയ്ത് നെറ്റ്ഫഌക്‌സിനേയും അവര്‍ ആക്രമിച്ചിട്ടുണ്ട്. എന്നാല്‍ പണം നല്‍കാന്‍ ഇവരും വിസമ്മതിച്ചിരിക്കുകയാണ്.