പ്രൈമറി സ്‌കൂളിലെ ക്ലാസ്മുറിയിലേക്ക് കാര്‍ പാഞ്ഞു കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ബങ്ക്‌സിയ റോഡ് പ്രൈമറി സ്‌കൂളിലാണ് അപകടമുണ്ടായത്. എട്ടു വയസ്സുപ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് ദാരുണാന്ത്യം. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 9.45ഓടെയായിരുന്നു അപകടം. അപകടം നടക്കുമ്പോള്‍ ക്ലാസ് മുറിയില്‍ 19 കുട്ടികളുണ്ടായിരുന്നു. കാര്‍ ഓടിച്ചിരുന്ന 59കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.