Connect with us

kerala

കൊച്ചിയിൽ കാറുകളുടെ മത്സരയോട്ടം; അച്ഛനെയും മകനെയും ഇടിച്ച് തെറിപ്പിച്ചു

എച്ച്എംടി കോളനി ജംഗ്ഷനിൽ സീപോർട്ട് എയർപോർട്ട് റോഡിലായിരുന്നു അപകടം

Published

on

കളമശ്ശേരിയിൽ കാറുകളുടെ മത്സരയോട്ടത്തെ തുടർന്ന് അപകടം. ഏഴ് വയസ്സുകാരനെയും അച്ഛനെയും കാർ ഇടിച്ചുതെറിപ്പിച്ചു. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു അപകടം.

എച്ച്എംടി കോളനി ജംഗ്ഷനിൽ സീപോർട്ട് എയർപോർട്ട് റോഡിലായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിൽ മകനെ സ്കൂളിൽനിന്ന് വിളിച്ചു കൊണ്ടു പോവുകയായിരുന്നു അച്ഛൻ.

kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

വീടുകള്‍ക്ക് തീപിടിച്ചു

Published

on

കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം.
അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി

പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിവരമാണ് പുറത്തുവന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു. കേസില്‍ ഇന്ന് അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി പുറത്ത്. പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിവരമാണ് പുറത്തുവന്നത്.

സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നുവെന്നും ആ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നതെന്നുമാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിന് പോറ്റി ആദ്യം അപേക്ഷ നല്‍കിയത് സേര്‍ക്കാരിനാണെന്നാണ് മൊഴിയില്‍ പറയുന്നത്. ആ അപേക്ഷയാണ് ദേവസ്വം ബോര്‍ഡിലേക്ക് എത്തിയത്. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറിയാതെ അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തില്ല. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഭരണസിമിതിയും താന്‍ അടക്കമുള്ള ആളുകളും തുടര്‍നടപടി സ്വീകരിച്ചത്. ഫയല്‍നീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. എഡിജിപിയുടെ ചോദ്യം ചെയ്യലിലാണ് പത്മകുമാറിന്റെ നിര്‍ണായക മൊഴി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

പത്മകുമാറിന്റെ അറിവോടെയാണഅ ശബരിമലയിലെ സ്വര്‍ണക്കൊള്ളയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കിയെന്നും പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയതെന്നും എസ്‌ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നുമാണ് എസ്‌ഐടി നിഗമനം.

Continue Reading

kerala

മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റപ്പണി; നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി.

Published

on

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റുപ്പണി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ നമ്പര്‍ 16327 മധുര- ഗുരുവായൂര്‍ എക്സ്പ്രസ്: നവംബര്‍ 22ന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍ – മധുര എക്സ്പ്രസ്: നവംബര്‍ 23ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് നിന്ന് പകല്‍ 12.10-ന് മധുരയിലേക്ക് യാത്ര തുടങ്ങും.

ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ്: നവംബര്‍ 22ന് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. കായംകുളം ജങ്ഷനും കോട്ടയത്തിനും ഇടയില്‍ സര്‍വീസ് ഉണ്ടാകില്ല.

ട്രെയിന്‍ നമ്പര്‍ 12695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: നവംബര്‍ 21-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: നവംബര്‍ 22-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലിനും കോട്ടയത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഇത് കോട്ടയത്ത് നിന്ന് അതിന്റെ സമയക്രമം അനുസരിച്ച് രാത്രി 8.05-ന് ചെന്നൈയിലേക്ക് യാത്ര പുറപ്പെടും.

വഴിതിരിച്ചുവിട്ട ട്രെയിന്‍ സര്‍വീസുകള്‍:

നവംബര്‍ 22-ന് പുറപ്പെടേണ്ട 9 ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. ഈ സര്‍വീസുകള്‍ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍:

ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16312 തിരുവനന്തപുരം നോര്‍ത്ത് ശ്രീ ഗംഗാനഗര്‍ വീക്ക്‌ലി എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 01464 തിരുവനന്തപുരം നോര്‍ത്ത് ലോകമാന്യ തിലക് ടെര്‍മിനസ് വീക്ക്‌ലി സ്പെഷ്യല്‍

ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത് SMVT ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16629 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16343 തിരുവനന്തപുരം സെന്‍ട്രല്‍ രാമേശ്വരം അമൃത എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16349 തിരുവനന്തപുരം നോര്‍ത്ത് നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ്സ്

Continue Reading

Trending