kerala

കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ എട്ട് കിലോ അരി വീതം

By webdesk18

July 01, 2025

സപ്ലൈകോ സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്യുന്ന കെ റൈസിന്റെ അളവ് ജൂലൈ മുതല്‍ കൂട്ടാന്‍ തീരുമാനം. ഓരോ മാസവും രണ്ടുതവണയായി ഓരോ കാര്‍ഡ് ഉടമയ്ക്കും കെ റൈസ് എട്ടു കിലോ വീതം ലഭിക്കും.

കെ റൈസ് പരമാവധി 5 കിലോഗ്രാമും ബാക്കി പച്ചരിയുമാണ് സബ്‌സിഡിയായി ലഭിക്കുന്ന 10 കിലോയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതാണ് മാറ്റാന്‍ തീരുമാനമായിരിക്കുന്നത്. ഒരു കിലോ കെ റൈസിന് 33 രൂപയും പച്ചരി 29 രൂപയുമാണ് സബ്‌സിഡി വില.