Connect with us

Health

കുഞ്ഞുങ്ങളിലെ ഹൃദയ രോഗങ്ങള്‍

കുഞ്ഞുങ്ങളുടെ ഹൃദയ രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുണ്ടോ? അത് സ്വാഭാവികമായി ഭേദമാകുമോ? എന്ന സംശയം പൊതുവേ എല്ലാവരിലും ഉള്ളതാണ്.

Published

on

ഡോ. രേണു പി കുറുപ്പ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് സര്‍ജന്‍
ആസ്റ്റര്‍ മിംസ് കോഴിക്കോട്

കുഞ്ഞുങ്ങളുടെ ഹൃദയ രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുണ്ടോ? അത് സ്വാഭാവികമായി ഭേദമാകുമോ? എന്ന സംശയം പൊതുവേ എല്ലാവരിലും ഉള്ളതാണ്.ചികിത്സയിലൂടെയല്ലാതെ കുഞ്ഞുങ്ങളിലെ ഹൃദ്രോഗം വളര്‍ച്ചയുടെ ഭാഗമായി മാറുന്നത് വളരെ ചുരുങ്ങിയ കേസുകളില്‍ മാത്രമാണ് സംഭവിക്കാറുള്ളത്. കുട്ടിയുടെ പ്രായം, ഹൃദയത്തിലെ അസുഖത്തിന്റെ സ്വഭാവം, ദ്വാരമാണെങ്കില്‍ അതിന്റെ വലുപ്പം, സംഭവിച്ചിരിക്കുന്ന സ്ഥാനം എന്നിവയെയെല്ലാം ആശ്രയിച്ച് മാത്രമേ ഇത് പറയാന്‍ സാധിക്കുകയുള്ളൂ.

ഹൃദയത്തിന്റെ മുകള്‍ അറയാണ് ഏട്രിയല്‍. ചില കുഞ്ഞുങ്ങളില്‍ ഈ അറയുടെ ഭിത്തിയില്‍ ചിലപ്പോള്‍ ദ്വാരം കാണപ്പെടാറുണ്ട്. ഈ അവസ്ഥയെ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്ട് (എ എസ് ഡി ) എന്ന് പറയുന്നു. ചിലരില്‍ എ എസ് ഡി തീരെ ചെറുതായി കാണപ്പെടും. 8 മില്ലിമീറ്ററില്‍ താഴെയാണ് ദ്വാരത്തിന്റെ വലുപ്പമെങ്കില്‍ 90 ശതമാനവും ഇത് സ്വാഭാവികമായി അടഞ്ഞ് പോകാറാണ് പതിവ്. എങ്കിലും കൃത്യമായ പരിശോധന തുടര്‍ന്നുകൊണ്ടേ ഇരിക്കണം.

നാല് വയസ്സിനടുത്ത് പ്രായമായിട്ടും ഈ ദ്വാരം അടഞ്ഞിട്ടില്ലെങ്കില്‍ ശസ്ത്രക്രിയ തന്നെയാണ് പ്രതിവിധി. എ എസ് ഡി ചെറുതാണെങ്കിലും അത് കുഞ്ഞിന് ഏതെങ്കിലും തരത്തിലുള് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലോ, ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ഡോക്ടര്‍ക്ക് മനസ്സിലാവുകയോ ചെയ്താലും ഇത് അടയ്ക്കേണ്ടതാണ്. കുഞ്ഞ് സ്‌കൂളില്‍ പോയി തുടങ്ങുന്ന സമയമാകുമ്പോഴേക്കും ശസ്ത്രക്രിയ ചെയ്ത് അസുഖത്തെ നിയന്ത്രണവിധേയമാക്കുന്നത് തന്നെയാണ് നല്ലത്.

ഹൃദയത്തിന്റെ കീഴ് ഭാഗത്തെ അറയാണ് വെന്‍ട്രികുലര്‍. ഇതിന്റെ ഭിത്തിയിലല്‍ ദ്വാരമുണ്ടാകുന്ന അവസ്ഥയെ വെന്‍ട്രികുലര്‍ സെപ്റ്റല്‍ ഡിഫക്ട (വി എസ് ഡി) എന്ന് പറയുന്നു. ദ്വാരം ചെറുതാണെങ്കില്‍ സ്വാഭാവികമായി അടയാനുള്ള സാധ്യതയുണ്ട് എന്നാല്‍ ഈ ദ്വാരം ന്യൂമോണിയ പോലുള്ള അസുഖങ്ങള്‍ക്കോ, അടുത്തുള്ള വാല്‍വിന്റെ ലീക്കിനോ, നെഞ്ചിലേക്ക് പോകുന്ന രക്തക്കുഴലില്‍ തടസ്സം സൃഷ്ടിക്കുവാനോ കാരണമാവുകയാണെങ്കില്‍ ചെറുതാണെങ്കില്‍ പോലും അടയ്ക്കേണ്ടതാണ്. വലിയ ദ്വാരമാണെങ്കില്‍ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനകം തന്നെ ശസ്ത്രക്രിയ ചെയ്ത് ഈ അവസ്ഥ ഇല്ലാതാക്കണം.

പേറ്റന്റ് ഡക്ടസ് ആര്‍ടെറീയോസസ് എന്ന രക്തക്കുഴല്‍ അടയാതിരിക്കുന്ന അസുഖം ചില നവജാത ശിശുക്കളില്‍ കാണാറുണ്ട്. ശരീരത്തിന് മുഴുവന്‍ രക്തം എത്തിക്കുന്ന പ്രധാന ഹൃദയ ധമനിയായ അയോര്‍ട്ടയെയും ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന പള്‍മണറി ആര്‍ട്ടറിയെയും ബന്ധിപ്പിക്കുന്ന രക്തക്കുഴലാണ് ഡക്ടസ് ആര്‍ടെറീയോസസ്. ജനനത്തിന് ശേഷം അടയേണ്ടതാണെങ്കിലും ചിലരില്‍ ഇത് അടയാതിരിക്കും. ഈ അവസ്ഥയെ പേറ്റന്റ് ഡക്ടസ് ആര്‍ടെറിയോസസ് (പി ഡി എ) എന്ന് വിളിക്കുന്നു. ചെറിയതാണെങ്കിലും മാസം തികയാതെ പ്രസവിക്കുന്നവരിലും സ്വന്തമായടയുവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇത് അടയാതിരിക്കുകയോ, വലുപ്പം അധികമുള്ളതോ ആണെങ്കില്‍ ജനനശേഷം ആദ്യ മാസങ്ങളില്‍ തന്നെ ചികിത്സ നടത്തേണ്ടി വരും. ശസ്ത്രക്രിയയിലൂടെയോ കാലിലെ രക്തക്കുഴലിലൂടെയോ ഈ അവസ്ഥ പരിഹരിക്കാന്‍ സാധിക്കും. മാസം തികയാതെ പ്രസവിച്ചവരില്‍ ചിലപ്പോള്‍ മരുന്നുകൊണ്ട് അടയ്ക്കുവാനും സാധിക്കാറുണ്ട് (Medical Closure).

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കുനോ പാര്‍ക്കില്‍ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു, അവശേഷിക്കുന്നത് ഒരെണ്ണം

Published

on

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റക്കുട്ടികൾ കൂടി ചത്തു. ജ്വാല എന്ന പെൺചീറ്റയുടെ രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. പോഷകാഹാരക്കുറവ് മൂലമാണ് ഈ കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ജ്വാലയുടെ ഒരു കുട്ടി രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ജ്വാല നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

കുനോ നാഷണൽ പാർക്ക് തന്നെയാണ് കുഞ്ഞുങ്ങളുടെ മരണം സ്ഥിരീകരിച്ചത്. ജ്വാലയുടെ നാലാമത്തെ കുഞ്ഞിനെ പാൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സയ്ക്കായി നമീമ്പിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടുവരികയാണ്. ചീറ്റക്കുട്ടികൾക്ക് എട്ടാഴ്ച പ്രായമുണ്ടായിരുന്നു. നേരത്തെ കുനോ നാഷണൽ പാർക്കിൽ മൂന്ന് വലിയ ചീറ്റകളും ചത്തിരുന്നു.

മാർച്ച് 27 ന് സാഷ എന്ന പെൺ ചീറ്റയും, ഏപ്രിൽ 23 ന് ഉദയ്, മെയ് 9 ന് ദക്ഷ എന്ന മറ്റൊരു പെൺ ചീറ്റയുമാണ് മരിച്ചത്. രണ്ട് മാസത്തിനുള്ളിൽ മൂന്ന് ചീറ്റകൾ ചത്തതോടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചീറ്റപ്പുലികളെ രാജസ്ഥാനിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു.

Continue Reading

Health

ആരോഗ്യ മന്ത്രി നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു; കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ രണ്ടാംഘട്ട സമരത്തിനൊരുങ്ങി ഹര്‍ഷിന

Published

on

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ടാംഘട്ട സമനരത്തിനൊരുങ്ങി ഹര്‍ഷിന. ആരോഗ്യ മന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം പാഴായെന്ന് ഹര്‍ഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പിലാണ് സമരം.

വിഷയവുമായി ബന്ധപ്പെട്ട് ആരംഭിച്ച ആഭ്യന്തര അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ഹര്‍ഷിന ആരോപിച്ചു. സ്ത്രീയാണ്, അമ്മയാണ്, കൂടെയുണ്ടാകുമെന്നെല്ലാം ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച 2ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപതമാണെന്നും അവര്‍ വ്യക്തമാക്കി. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.

ഹര്‍ഷിനയെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയത് കൊണ്ടൊന്നും കാര്യമില്ല. പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.കെ രാഘവന്‍ എ.പി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയും ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും ഇടപെടണമെന്ന് അദ്ദേഹം വ്യക്തമാക്കി.

2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളേജില്‍ നടന്ന ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ചത്. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കോളേജില്‍ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.

 

 

Continue Reading

crime

കളിയിടങ്ങളില്‍നിന്നകന്ന് കൗമാരം 62.3 ശതമാനം വിദ്യാര്‍ഥികള്‍ വിഷാദരോഗത്തിന് അടിമകളാണെന്നാണ് കണ്ടെത്തല്‍

ഉറങ്ങാന്‍ പ്രയാസം, ദുഃസ്വപ്നങ്ങള്‍ കാണല്‍, സ്‌കൂളില്‍ പോകാന്‍ മടി, ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്‍ദം. കരുതലോടെ നിയന്ത്രിക്കാം

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍മാറിയകാലത്തും കായിക പരിശീലനങ്ങളിലുള്‍പ്പെടെ പ്രോത്സാഹനം നല്‍കുമ്പോഴും കൗമാര ശ്രദ്ധ സമൂഹമാധ്യമയിടങ്ങളില്‍. ഇന്റര്‍നെറ്റിന്റെ അമിതോപയോഗത്തില്‍ വിദ്യാര്‍ഥികളെ വിഷാദരോഗവും ഉല്‍ക്കണ്ഠയും പിടിമുറുക്കുന്നു.അവധിക്കാലത്തും വീടകങ്ങളില്‍ തളച്ചിടപ്പെടുന്ന സാഹചര്യമാണ് വിദ്യാര്‍ഥികളെ അമിത സമൂഹമാധ്യമ ഉപയോഗത്തിലേക്ക് നയിക്കുന്നത്. കോവിഡ്കാലം തങ്ങള്‍ക്കായി അനുവദിച്ചുകിട്ടിയ മൊബൈല്‍ ഫോണുപയോഗിച്ച് റീല്‍സും ഷോര്‍ട്‌സും ഉള്‍പ്പെടെയുള്ള കാഴ്ചകളില്‍ മയങ്ങുകയാണ് കൗമാരം. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി സൈബര്‍ ലോകത്തെ ചൂഷണത്തിനിരയായി അപകടങ്ങളില്‍ പെടുന്നവരും കൗമാരക്കാരിലുണ്ട്.സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഇന്റര്‍നെറ്റിനോട് ആസക്തി കൂടിയതോടെ വിഷാദരോഗവും ഉത്കണ്ഠയും വര്‍ധിച്ചതായാണ് സന്നദ്ധ സംഘടന പുറത്തുവിട്ട വിവരം. സംസ്ഥാനത്തെ 16 സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗമാരക്കാരായ 457 വിദ്യാര്‍ഥികള്‍ക്കിടയില്‍ ‘കനല്‍’ എന്ന സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 66.5 ശതമാനം കുട്ടികളും ഉത്കണ്ഠയുടെ പിടിയിലാണെന്നാണ്.

62.3 ശതമാനം വിദ്യാര്‍ഥികള്‍ വിഷാദരോഗത്തിന് അടിമകളാണെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടി കളേക്കാളും ആണ്‍കുട്ടികള്‍ക്കിടയിലാണ് വിഷാദരോഗവും ഉത്കണ്ഠയുമേറെ; ഇത് 27.6 ശതമാനം വരും. വിഷാദരോഗത്തിനടിമകളായ 14.8 ശതമാനത്തിനും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും നിര്‍ദേശമുണ്ട്. അമിതമായ സമൂഹമാധ്യമ ഉപയോഗം വിദ്യാര്‍ഥികളുടെ മനോനിലയും താറുമാറാക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ വിവരം.
കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം ലഹരി മാഫിയയും മുതലെടുക്കുന്നുണ്ട്. ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ ഉള്‍പ്പെടെ നടക്കുമ്പോഴും കുട്ടികളുടെ മാനസികാരോഗ്യത്തിന് കരിക്കുലത്തില്‍ പ്രാധാന്യം നല്‍കണമെന്നാണ് പൊതുഅഭിപ്രായം. പൂര്‍ണമായും വിദ്യാര്‍ത്ഥികളെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍നിന്ന് വിലക്കുന്നതിലല്ല, ഉപയോഗത്തില്‍ നിയന്ത്രണമാണ് വേണ്ടത്. അടിമയാക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗം ഓണ്‍ലൈനില്‍ തീവ്രമാകുന്ന ബന്ധങ്ങളാണേറെയും. സൈബര്‍ രതി, ഓണ്‍ലൈന്‍ ഗെയിംസ്, വിവരങ്ങള്‍ ശേഖരിക്കുന്നതിലും അടിമ. ലക്ഷണങ്ങള്‍ അറിയാം. ഉറങ്ങാന്‍ പ്രയാസം, ദുഃസ്വപ്നങ്ങള്‍ കാണല്‍, സ്‌കൂളില്‍ പോകാന്‍ മടി, ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്‍ദം. കരുതലോടെ നിയന്ത്രിക്കാം.കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന വെബ്‌സൈറ്റ് തിരഞ്ഞെടുത്ത് നല്‍കാം.

ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമയം നിശ്ചയിക്കുക. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗം വിലക്കുക. കുട്ടികളുമായി നന്നായി സംസാരിക്കുക. ആവശ്യമായ സൈറ്റുകള്‍ ഒഴികെ ബാക്കിയുള്ളവ ലോക്ക് ചെയ്യുക. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്.
ലഹരിപോലെ തന്നെ സമൂഹമാധ്യമങ്ങള്‍ക്കും അടിമയാകുന്ന സാഹചര്യമാണ് വിദ്യാര്‍ഥികള്‍ക്കിടയിലുള്ളത്. ഒരാള്‍ എങ്ങനെ ലഹരിക്ക് അടിമയാകുന്നുവോ അതേരീതിയിലാണ് സമൂഹമാധ്യമങ്ങളും പിടിമുറുക്കുന്നത്. സമൂഹമാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍, മുടക്കമുണ്ടാകുന്ന സാഹചര്യം പലകുട്ടികളിലും വിഷാദ രോഗാവസ്ഥയുണ്ടാക്കും. ഈ സമയങ്ങളില്‍ ദേഷ്യവും വാശിയും കൂടും.
ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കെ ഇടക്ക് പിടിച്ചുവാങ്ങിയാല്‍ ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ തിരിച്ചുകൊടുത്താല്‍ സന്തോഷം പ്രകടിപ്പിക്കുന്നത് കാണാം. ലഹരി വസ്തുക്കളുടെ ഉപയോഗം എപ്രകാരമാണോ അതേഫലമാണ് ഇന്റര്‍നെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും അടിമത്തം കുട്ടികളിലുണ്ടാക്കുന്നത്.

Continue Reading

Trending