കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

സുരേന്ദ്രന്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 20ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം 16ന് നെടുമ്പാശ്ശേരിയിലെത്തിയ തൃപ്തി ദേശായിയെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.

തൃപ്തി ദേശായിയെ തടയല്‍, വിമാനത്താവളത്തില്‍ പ്രതിഷേധം സംഘടിപ്പിക്കല്‍, പ്രതിഷേധത്തിന് നേതൃത്വം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ ചിത്തിര ആട്ടവിശേഷത്തിനെത്തിയ 52കാരിയെ തടഞ്ഞസംഭവത്തില്‍ ഗൂഢാലോചന കുറ്റത്തിന് കെ.സുരേന്ദ്രന്‍ റിമാന്റില്‍ കഴിയുകയാണ്.