പറ്റ്‌ന: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്. എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്നും അശുദ്ധമാക്കാന്‍ ആര്‍ക്കും യാതൊരു അവകാശവുമില്ലെന്നുമുള്ള പ്രസ്താവനയെത്തുടര്‍ന്നാണ് സ്മൃതി ഇറാനിക്കെതിരെ കേസെടുത്തത്. ബിഹാറിലെ സിതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.

ശബരിമല വിഷയത്തില്‍ മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ആര്‍ത്തവ രക്തം പുരണ്ട സാനിറ്ററി നാപ്കിന്‍ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുമോ? പിന്നെ എന്തുകൊണ്ട് ദൈവത്തിന്റെ വീട്ടിലേക്ക് അത് കൊണ്ടുപോകുന്നുവെന്നായിരുന്നു സ്മൃതി ഇറാനി ചോദിച്ചത്. പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നായിരുന്നു മന്ത്രി പറഞ്ഞത്.

കോടതിവിധിയെപ്പറ്റി ഒന്നും പറയുന്നില്ലെന്നു പറഞ്ഞിട്ടാണു സ്മൃതി ഇങ്ങനെ പ്രതികരിച്ചിരുന്നത്.
കേന്ദ്ര മന്ത്രിയാതിനാല്‍ തനിക്ക് സുപ്രീംകോടതി വിധിയെ സംബന്ധിച്ച് പറയുന്നതിന് പരിമതികളുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.