മണര്‍കാട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് മാസങ്ങളോളം പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മദീനമന്‍സിലില്‍ അജിത്തിനെയാണ്(19) മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

മണര്‍കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് യുവതിയെ വശത്താക്കിയ പ്രതി മൂന്നുമാസത്തിലേറെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് മൂന്നുമാസക്കാലം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഒളിവില്‍ പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ.മാരായ റെജി ജോണ്‍, ഫ്രജിന്‍ ദാസ്, വിപിന്‍കുമാര്‍, ശാന്തി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.