ന്യൂഡല്‍ഹി: ജെന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പൊലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാത്തതിനാല്‍ നജീബിന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ ഡല്‍ഹി പൊലീസ് എതിര്‍ത്തില്ല. ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം വഹിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസില്‍ തുടര്‍വാദം ജൂലൈ 17ന് നടക്കും. നേരത്തെ ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലെ അലംഭാവത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.