Connect with us

india

വധശിക്ഷയ്ക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ

കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു

Published

on

ആറു വര്‍ഷം മുമ്പ് യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനായിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മൂന്നംഗ ബെഞ്ചാണ് നിമിഷ പ്രിയയുടെ അപ്പീല്‍ പരിഗണിച്ചത്. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.

നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ തന്നെ തടഞ്ഞുവെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തലാല്‍ അബ്ദുമഹ്ദിയില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയില്‍ വാദിച്ചത്.

2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. ഇയാള്‍ക്കൊപ്പം ക്ലിനിക് നടത്തിയ നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി.
അയാളില്‍ നിന്നും ക്രൂരമായ പീഡനത്തിനിരയായിരുന്നതായും അവര്‍ പറഞ്ഞിരുന്നു.

ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മൃതദേഹം പിന്നീട് വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴ് ക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്.

india

യുപിയില്‍ 58 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു

കൗശാംബി ജില്ലയിലെ 58 ഏക്കര്‍ വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു.

Published

on

വഖഫ് ഭേദഗതി നിയമത്തെച്ചൊല്ലിയുള്ള രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൗശാംബി ജില്ലയിലെ 58 ഏക്കര്‍ വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു.

ജില്ലയില്‍ ആകെ 98.95 ഹെക്ടര്‍ വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 93 ബിഘാസ് (ഏകദേശം 58 ഏക്കര്‍) ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ രേഖപ്പെടുത്തി.

വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ്, ഭൂരിഭാഗം മദ്രസകളും ശ്മശാനങ്ങളും ഉള്ള ഭൂമി യഥാര്‍ത്ഥത്തില്‍ ഗ്രാമസമാജത്തിന്റെ (ഗ്രാമ സമൂഹം) പേരിലാണ് രേഖപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

കൂടുതല്‍ പരിശോധനകള്‍ക്കായി ജില്ലയിലെ മൂന്ന് തഹസീലുകളിലും അന്വേഷണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ സ്വത്തായി രജിസ്റ്റര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ, കോടതികള്‍ വഖഫ് ആയി നേരത്തെ പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡി-നോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതും കേന്ദ്ര വഖഫ് കൗണ്‍സിലുകളിലും ബോര്‍ഡുകളിലും അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നതും ഉള്‍പ്പെടെ വിവാദമായ വഖഫ് ഭേദഗതി നിയമത്തിലെ ചില സുപ്രധാന വ്യവസ്ഥകള്‍ക്ക് സുപ്രീം കോടതി ബുധനാഴ്ച സ്റ്റേ നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച്, ചില വ്യവസ്ഥകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നിരീക്ഷിച്ചു.

Continue Reading

india

മാതാപിതാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ല; ഹൈക്കോടതി

അര്‍ഹതപ്പെട്ട ദമ്പതികള്‍ക്ക് മാത്രമേ പൊലീസ് സംരക്ഷണം നല്‍കാനാവുവെന്നും കോടതി നിരീക്ഷിച്ചു.

Published

on

മാതാപിതാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. അര്‍ഹതപ്പെട്ട ദമ്പതികള്‍ക്ക് മാത്രമേ പൊലീസ് സംരക്ഷണം നല്‍കാനാവുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടേതാണ് നിരീക്ഷണം.

ശ്രേയ കേസര്‍വാണിയുടെയും ഭര്‍ത്താവിന്റെയും ഹരജിയിലാണ് നടപടി. ഹരജിക്കാര്‍ ഗുരുതരമായ ഭീഷണി നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരുടെ റിട്ട് ഹരജി തള്ളിയത്.

റിട്ട് ഹരജിയില്‍ ഇപ്പോള്‍ ഉത്തരവിടേണ്ട ആവശ്യമില്ല. ഭീഷണിയില്ലാത്ത ദമ്പതികള്‍ പരസ്പരം പിന്തുണച്ച് സമൂഹത്തെ നേരിടണം. ഗൗരവകരമായ ഭീഷണി ദമ്പതികള്‍ നേരിടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവുകള്‍ നിലവിലുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ വേണ്ടി ഒളിച്ചോടിയ യുവാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതികള്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

Continue Reading

india

വഖഫ് നിയമ ഭേദഗതി; സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും

മൂന്നു നിര്‍ദേശങ്ങളും ഇന്നലെ സുപ്രിംകോടതി മുന്നോട്ടുവച്ചിരുന്നു

Published

on

വഖഫ് നിയമ ഭേദഗതിയില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും. സുപ്രിംകോടതിയില്‍ ഇത് വരെ സമര്‍പ്പിച്ചിട്ടുള്ള ഹരജികളില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ നടപടികളിലേക്ക് പോകരുതെന്ന് കോടതി വിലക്കിയിരുന്നു. അതേടൊപ്പം, മൂന്നു നിര്‍ദേശങ്ങളും ഇന്നലെ സുപ്രിംകോടതി മുന്നോട്ടുവച്ചിരുന്നു.

നിലവിലെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുത്. എക്‌സ് ഒഫീഷ്യോ അംഗങ്ങളൊഴികെ വഖഫ് ബോര്‍ഡിലെയും കൗണ്‌സിലിലെയും മുഴുവന്‍ അംഗങ്ങള്‍ മുസ്ലിം ആയിരിക്കണമെന്നും കോടതി മുന്നോട്ടു പറഞ്ഞു. കലക്ടര്‍ക്ക് നിയമനടപടികളിലേക്ക് പോകാമെന്നും എന്നാല്‍ തീരുമാനമെടുക്കുന്നത് കോടതിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് പാസാക്കരുതെന്ന വാദം ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് രണ്ടു മണിക്കാണ് വാദം തുടങ്ങുന്നത്.

Continue Reading

Trending