kerala
മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് ജോര്‍ജ് കുര്യന്
ടപെടല്‍ നടത്താന്‍ ജുഡീഷ്യറിക്ക് മാത്രമേ അധികാമുള്ളൂവെന്നും, അതിനാല്‍ മന്ത്രിയെന്ന നിലയില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നീക്കത്തില്‍ പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ബാലാവകാശ കമ്മീഷന്. അതിന് മുകളില്‍ ഇടപെടല്‍ നടത്താന്‍ ജുഡീഷ്യറിക്ക് മാത്രമേ അധികാമുള്ളൂവെന്നും, അതിനാല്‍ മന്ത്രിയെന്ന നിലയില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
അതേസമയം ദേശീയ ബാലാവകാശ കമ്മീഷന് ചെയര്മാന് പ്രിയങ്ക് കനൂന്ഗോ മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിര്‍ദേശിച്ച് കഴിഞ്ഞദിവസം കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണ്ടും ചര്‍ച്ചയായത്.
‘മദ്രസകള്‍ പൂട്ടണമെന്ന റിപ്പോര്‍ട്ട് തയാറാക്കിയത് ഒമ്പത് വര്‍ഷത്തെ പഠനത്തിന് ശേഷമാണ്. ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കുകയും നിരവധി കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. മദ്രസകളിലേക്ക് നല്കുന്ന ധനസഹായം നിര്‍ത്തലാക്കണം. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍തന്നെ സ്കൂളുകളിലേക്ക് മാറണം’ കാന്‍ഗോ പറഞ്ഞു. കേരളത്തിനെതിരേയും കാന്‍ഗോ പ്രതികരിച്ചു. കേരളം മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്നാണ് പറഞ്ഞത്. അത് തെറ്റായ വിവരമാണെന്നും കാന്‍ഗോ പറഞ്ഞിരുന്നു.
മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്. എന്‍.സി.പി.സി.ആര് തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുപി, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും അനാഥലയങ്ങളിലും റെയ്ഡ് നടത്തി കുപ്രസിദ്ധി നേടിയയാളാണ് പ്രിയങ്ക് കാന്‍ഗോ.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
