Connect with us

kerala

സി.എച്ച് സെന്ററുകള്‍ കാരുണ്യത്തിന്റെ പ്രതീകം: സ്പീക്കര്‍

2008 മുതല്‍ ആര്‍.സി.സിയിലും ശ്രീചിത്രയിലും വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും നല്‍കി വരുന്ന സ്ഥാപനമാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍

Published

on

സി.എച്ച് സെന്ററുകള്‍ കാരുണ്യത്തിന്റെ പ്രതീകങ്ങളാണെന്നും രാഷ്ട്രീയത്തിന് അതീതമായി സി.എച്ച് സെന്ററുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സഹകരിക്കണമെന്നും തിരുവനന്തപുരം സി.എച്ച് സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സ്പീക്കര്‍ എന്‍.എം ഷംസീര്‍ അവര്‍കള്‍ അഭിപ്രായപെട്ടു.

തിരുവനന്തപുരം സി.എച്ച് സെന്ററിലെത്തിയ സ്പീക്കറെ സി.എച്ച് സെന്റര്‍ ഭാരവാഹികളും അന്തേവാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഓരോ രോഗിയുടെയും കൂട്ടിരിപ്പുകാരുടേയും അരികില്‍ എത്തിയ അദേഹം സുഖവിവരങ്ങള്‍ അന്യോഷിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി ചോദിച്ച് മനസിലാക്കുകയും എല്ലാ വിധ പിന്തുണ അറിയിക്കുകയും ചെയ്തു.

2008 മുതല്‍ ആര്‍.സി.സിയിലും ശ്രീചിത്രയിലും വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും നല്‍കി വരുന്ന സ്ഥാപനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ചാലക്കുഴി റോഡില്‍ പ്രവര്‍ത്തിച്ച് വരുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍. ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി ചെയര്‍മാനായുള്ള ഭരണസമിതിയാണ് സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്.

സി.എച്ച് സെന്ററില്‍ നടന്ന സ്വീകരണ ചടങ്ങിന് ഭാരവാഹികളായ മുഹമ്മദ് ശരീഫ്, മുനീര്‍ പി.കെ, ഫത്താഹ് മൂഴിക്കല്‍, ഷൗക്കത്തലി അരിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തി

ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്

Published

on

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്.

യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും മഴ കനക്കും. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ശക്തി കൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു.

ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് 18 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

 

Continue Reading

kerala

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു ‌മരിച്ച നിലയിൽ

വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ

Published

on

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്.

Continue Reading

Trending